Latest News

മതിയായ കാരണങ്ങളില്ലാതെ മുത്തലാഖ് അനുവദിക്കില്ല- മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: ശരീഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ കാരണങ്ങളില്ലാതെ മുത്തലാഖ് അനുവദിനീയമല്ലെന്ന് ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി.[www.malabarflash.com] 

ശരീഅത്ത് നിയമം അനുസരിക്കാത്തവര്‍ സമുദായ വിലക്ക് നേരിടേണ്ടി വരുമെന്നും ബോര്‍ഡ് പറഞ്ഞു. മുത്തലാഖ് വിഷയത്തില്‍ പലര്‍ക്കും തെറ്റിദ്ധാരണയാണ്. ഇതിനായി പെരുമാറ്റച്ചട്ടം പുറത്തിറക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

മുത്തലാഖ് വിഷയത്തില്‍ നിരവധി പരാതികള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന സാഹചര്യത്തിലാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ വിശദീകരണം. മുത്തലാഖിന് ഭരണഘടനാപരമായ സാധുത എടുത്തുമാറ്റണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം നടന്നു വരികയാണ്.

അതേ സമയം ശരീഅത്ത് നിയമത്തില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡിന്റെ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. മത നിയമങ്ങള്‍ മൗലിക അവകാശമാണ്, അപൂര്‍വ്വ സംഭവങ്ങളില്‍ മാത്രമെ മുത്തലാഖ് നടക്കുന്നുള്ളുവെന്ന് ഉറപ്പുവരുത്തുമെന്നും ബോര്‍ഡ് അറിയിച്ചു. ശരീഅത്തിന് വിരുദ്ധമായി മുത്തലാഖ് ചെയ്യുന്നവരെ സമൂഹത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്താനും ബോര്‍ഡ് എക്സിക്യുട്ടീവ് ബോഡി തീരുമാനിച്ചു.

അയോധ്യകേസില്‍ സുപ്രീംകോടതി തീരുമാനം അംഗീകരിക്കുമെന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി. അയോധ്യയിലെ തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം മതപരവും വികാരപരവുമായതിനാല്‍ ഇരു കക്ഷികളും കോടതിക്ക് പുറത്ത് പരിഹാരത്തിന് ശ്രമിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.