Latest News

റിയാസ് മുസ്‌ല്യാര്‍ വധം: ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഗുജറാത്ത് മുന്‍ ഡി.ജി.പി. ആര്‍.ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: പഴയ ചൂരി ജുമാ മസ്ജിദിനോട് ചേര്‍ന്നുള്ള കിടപ്പു മുറിയില്‍ കൊല്ലപ്പെട്ട റിയാസ് മുസ്‌ല്യാരെ കൊലക്ക് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്നും കുറ്റപത്രസമര്‍പ്പണത്തിന് മുന്നോടിയായി കേരളത്തിലെ പ്രഗത്ഭനായ ഒരു അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും കാസര്‍കോട്ട് ശാശ്വതമായ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് യുവജന കൂട്ടായ്മ 25ന് കാസര്‍കോട് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും.[www.malabarflash.com]

സമരം രാവിലെ 10 മണിക്ക് ആരംഭിക്കും. 3 മണിക്ക് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയും സംഘടിപ്പിക്കും. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ ഗുജറാത്ത് ഡി.ജി.പിയുമായ ആര്‍.ബി. ശ്രീകുമാര്‍ ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യും. 

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., മുന്‍ എം.എല്‍.എ. സി.എച്ച് കുഞ്ഞമ്പു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഖാസിം ഇരിക്കൂര്‍, ഹക്കീം കുന്നില്‍, സ്വാമി വര്‍ക്കലരാജ് തുടങ്ങി വിവിധ കക്ഷി നേതാക്കള്‍, പ്രമുഖ പണ്ഡിതര്‍, ഇമാമുമാര്‍, സാംസ്‌കാരിക നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ക്ലബ്ബ് ഭാരവാഹികള്‍ അടക്കമുള്ളവര്‍ സംബന്ധിക്കുമെന്ന് കാസര്‍കോട് യുവജന കൂട്ടായ്മ നേതാക്കളായ ഇബ്രാഹിം ബാങ്കോട്, ഹാരിസ് ബന്നു, കബീര്‍ ദര്‍ബാര്‍ എന്നിവര്‍ അറിയിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.