ന്യൂഡല്‍ഹി: ഒരുമാസം പിന്നിട്ടിട്ടും തങ്ങളുടെ സമരത്തെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ കര്‍ഷകര്‍ മൂത്രം കുടിച്ച് പ്രതിഷേധിച്ചു. ഡല്‍ഹിയില്‍ പ്രക്ഷോഭം തുടരുന്ന തമിഴ്നാട്ടിലെ കര്‍ഷകരാണ് മൂത്രം കുടിച്ച് പ്രതിഷേധിച്ചത്.[www.malabarflash.com]
മൂത്രം ശേഖരിച്ച കുപ്പികളുമായാണ് കര്‍ഷകര്‍ സമരരംഗത്തെത്തിയത്. മൂത്രം കുടിക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് സമരനേതാവ് അയ്യാക്കണ്ണ് ഉള്‍പ്പെടെയുള്ളവരെ ചര്‍ച്ചയ്ക്കായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍, ഇവര്‍ തിരിച്ചെത്തുന്നതിനു മുമ്പ് തന്നെ രണ്ടു കര്‍ഷകര്‍ മൂത്രം കുടിച്ചു.

കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന തങ്ങളുടെ സഹോദരങ്ങളുടെ ദുരവസ്ഥ കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിലെത്തിക്കാനാണ് ഈ പ്രക്ഷോഭമെന്ന് അയ്യാക്കണ്ണ് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കുടിക്കാനും കൃഷിചെയ്യാനുമുള്ള ജലം തരാത്ത സാഹചര്യത്തില്‍ മൂത്രം കുടിക്കുക മാത്രമാണ് പോംവഴി. ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ വരുംദിവസങ്ങളില്‍ മലവും മൂത്രവും മറ്റും കഴിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഡല്‍ഹി സന്ദര്‍ശിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. തമിഴ് കര്‍ഷകസമരം ഇതിനോടകം ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ നേടി. പ്രധാനമന്ത്രി കാര്യാലയത്തിനു മുന്നില്‍ നഗ്നരായി പ്രദക്ഷിണം നടത്തിയും പാമ്പും എലിയും വിഭവങ്ങളാക്കി പ്രതീകാത്മക സദ്യ നടത്തിയും ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടി തൂക്കിയിട്ട് സമരം നടത്തിയും പ്രക്ഷോഭം നയിക്കുന്ന കര്‍ഷകര്‍ രാജ്യത്തെ കാര്‍ഷിക പ്രതിസന്ധിയുടെ ആഴമാണ് വെളിപ്പെടുത്തുന്നത്.
കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. 2016 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 140 കര്‍ഷകര്‍ തമിഴ്നാട്ടില്‍ ജീവനൊടുക്കി. കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് ഉടന്‍ അനുവദിക്കണമെന്നും കടങ്ങള്‍ എഴുതിത്തള്ളമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് കര്‍ഷകരുടെ നിലപാട്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment