Latest News

ഉമ്മാസ് കുടുംബ സംഗമം തുടങ്ങി

ഉദുമ: കലാകാരന്‍മാരുടെ സംഘടനയായ ഉത്തര മലബാര്‍ മാപ്പിള ആര്‍ട്‌സ് സൊസൈറ്റി (ഉമ്മാസ്) കാസര്‍കോടിന്റെ കുടുംബ സംഗമം ഉദുമ പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ തുടങ്ങി.[www.malabarflash.com]

സനാ ബില്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി എം. ഷരീഫ് ഉദ്ഘാടനം ചെയ്തു. ഉമ്മാസ് ജില്ലാ പ്രസിഡണ്ട് ആദില്‍ അത്തു അധ്യക്ഷത വഹിച്ചു.

പുലിക്കുന്ന് അസീസ്,സി എച്ച് ബഷീർ,മുഹമ്മദ് കോളിയടുക്കം,ഇസ്മായിൽ തളങ്കര,ബിന്ദു കണ്ണൻ,ഖദീജ,സീന കണ്ണൂർ,അസീസ് കളായി,ജുനൈദ് മൊട്ടമ്മൽ,അബ്‌ദുല്ല പടന്ന,ജബ്ബാർ കാഞ്ഞങ്ങാട്,ഖാലിദ് പള്ളിപ്പുഴ,അഷ്‌റഫ് പടന്ന,റസാക്ക് ഉപ്പള,ഹനീഫ് ചെങ്കള, തുടങ്ങിയവർ സംസാരിച്ചു.ജില്ലാ സെക്രെട്ടറി അബ്‌ദുല്ല ഉദുമ സ്വാഗതവും ഹമീദ് ആവിയിൽ നന്ദിയും പറഞ്ഞു.

ആറു മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കവിയും ഗായകനുമായ അബ്ദുല്ല കളനാട് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.
ജില്ലയിലെ അവശതയനുഭവിക്കുന്ന മൂന്ന് കുടുംബങ്ങള്‍ക്കുള്ള ഉമ്മാസ് കാരുണ്യവര്‍ഷ ധനസഹായ വിതരണം യു.കെ. ഗ്രൂപ്പ് ചെയര്‍മാന്‍ യു.കെ.യൂസഫ് നിര്‍വ്വഹിക്കും.

ഉച്ചയ്ക്ക് ശേഷം കാസര്‍കോട് ജില്ലയിലെ മേഖലയിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും .ആറു മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഉമ്മാസ് ജില്ലാ പ്രസിഡണ്ട് ആദില്‍ അത്തുവിന്റെ അധ്യക്ഷതയില്‍ കവിയും ഗായകനുമായ അബ്ദുല്ല കളനാട് ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ സാമൂഹിക - സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. ജില്ലയിലെ അവശതയനുഭവിക്കുന്ന മൂന്നുകുടുംബങ്ങള്‍ക്കുള്ള ഉമ്മാസ് കാരുണ്യവര്‍ഷ ധനസഹായ വിതരണം യു.കെ. ഗ്രൂപ്പ് ചെയര്‍മാന്‍ യു.കെ.യൂസഫ് നിര്‍വ്വഹിക്കും. 

തുടര്‍ന്ന് നടക്കുന്ന സനാ ബില്‍ ഇശല്‍ വിരുന്നില്‍ കേരളത്തിന്റെ അനുഗ്രഹീത കലാകാരന്‍മാരായ കണ്ണൂര്‍ ശരീഫ്, ആസിഫ് കാപ്പാട്, മേഘ്‌ന പതിനാലാം രാവ്, അഫ്‌സല്‍ കാപ്പാട്, അനില്‍ കോഴിക്കോട് അവതരിപ്പിക്കുന്ന ഗാനമേളയും ഇടപ്പാള്‍ ഹണി ഡ്രോപ്‌സ് അവതരിപ്പിക്കുന്ന അക്രോ ബാറ്റിക് ഡാന്‍സും ടിവി സ്റ്റേജ് ആര്‍ടിസ്റ്റ് ബിജേഷ് ചേളാരി റഹ്മാന്‍ ഫറൂഖ് അവതരിപ്പിക്കുന്ന കോമഡി ട്വിന്‍സ് കലാപരിപാടികളും അരങ്ങേറും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.