Latest News

മലയാളി മോഡലിനെ ചെന്നൈയില്‍ കാണാതായതായി പരാതി

ചെന്നൈ: മലയാളിയായ മോഡലും ഫാഷന്‍ ഡിസൈനറുമായ ഗാനംനായരെ (28) കാണാതായതായി പരാതി. വിരുഗമ്പാക്കത്തു താമസിച്ചിരുന്ന ഗാനത്തെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്നാണ് കെ.കെ. നഗര്‍ പോലീസില്‍ ബന്ധുക്കള്‍ നല്‍കിയിരിക്കുന്ന പരാതി.[www.malabarflash.com]

വീട്ടില്‍നിന്നു രാവിലെ സ്‌കൂട്ടറില്‍ നുങ്കമ്പാക്കത്തുള്ള ഓഫീസിലേക്കുപോയ ഗാനം അവിടെ എത്തിയിരുന്നില്ല. പിന്നീട് വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ കുടുംബാംഗങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നു പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ടി.എന്‍. 09- ബി.യു. 5199 എന്ന നമ്പറിലുള്ള കറുത്ത നിറത്തിലെ ഹോണ്ടാ ആക്ടിവ സ്‌കൂട്ടറിലായിരുന്നു വീട്ടില്‍ നിന്നിറങ്ങിയത്. തലശ്ശേരി സ്വദേശിയായ ഗാനം നായര്‍ തയ്യാറാക്കിയ മ്യൂസിക് വിഡിയോകള്‍ ശ്രദ്ധേയാകര്‍ഷിച്ചു. മോഡലിങ്ങിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.