Latest News

കളനാട്ടെ വധശ്രമം: അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്

ബേ​ക്ക​ൽ: ഒ​രു കൈയു​മാ​യി ഡ്രാ​ഫ്റ്റ്സ്മാ​ൻ ജോ​ലി ചെ​യ്യു​ന്ന​യാ​ളെ സ​മീ​പ​വാ​സി വ​ധി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത് ബേ​ക്ക​ൽ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റെ അ​ന്വേ​ഷ​ണ​ത്തി​നു ചു​മ​ത​ല​പ്പെ​ടു​ത്തി.[www.malabarflash.com]

ക​ള​നാ​ട് റാ​ബി​യ​ത്ത് മ​ൻ​സി​ലി​ൽ പി.​എ.​മു​ഹ​മ്മ​ദ് സി​റാ​ജി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ള​നാ​ട് ഹൈ​ദ്രോ​സ് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ബ്ദു​ൾ ബ​ഷീ​ർ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വീ​ട് വ​യ്ക്കു​ന്ന​തി​ന് സി​റാ​ജ് ബ​ഷീ​റി​ൽ നി​ന്നും 15 സെ​ന്‍റ് വി​ല​യ്ക്ക് വാ​ങ്ങി​യി​രു​ന്നു. പ​റ​ഞ്ഞു​റ​പ്പി​ച്ച വി​ല​യി​ൽ പി​ന്നീ​ട് മാ​റ്റം വ​രു​ത്തി​യ ബ​ഷീ​ർ ത​ന്നെ ച​തി​ക്കു​ന്ന ചി​ല വ്യ​വ​സ്ഥ​ക​ൾ ആ​ധാ​ര​ത്തി​ൽ എ​ഴു​തി ചേ​ർ​ത്ത​താ​യി സി​റാ​ജ് പ​രാ​തി​യി​ൽ പ​റ​ഞ്ഞു. സ്വ​ന്തം പ​റ​ന്പി​ലേ​ക്ക് വൈ​ദ്യു​തി എ​ടു​ക്കാ​ൻ ത​ട​സ​പ്പെ​ടു​ത്തി. ത​ന്‍റെ ബോ​ർ​വെ​ല്ലി​ലെ ജ​ലം അ​തി​ക്ര​മി​ച്ചെ​ടു​ത്ത് ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു. ഏ​പ്രി​ൽ 26നു ​രാ​വി​ലെ ത​ന്നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു. ക​ഴു​ത്തി​നും കൈ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ് വീ​ണ സി​റാ​ജ് മം​ഗ​ളു​രു​വി​ൽ ചി​കി​ത്സ​യിലായിരുന്നു. അം​ഗ​പ​രി​മി​ത​നാ​യ സി​റാ​ജ് ത​ന്നെ മ​ർ​ദ്ദി​ച്ചു എ​ന്നാ​രോ​പി​ച്ച് ബ​ഷീ​ർ വ്യാ​ജ​പ​രാ​തി ന​ൽ​കി.

അ​ധി​കാ​രി​ക​ളെ സ്വാ​ധീ​നി​ച്ച് അ​ന​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ബ​ഷീ​ർ നേ​ടു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വ​ധ​ശ്ര​മ​ത്തി​നു താ​ൻ ന​ൽ​കി​യ കേ​സി​ൽ ബ​ഷീ​റി​നെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് ദു​ർ​ബ​ല​മാ​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ത്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

ബ​ഷീ​റി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട് മൂ​ന്നാ​ഴ്ച​ക്ക​കം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം കെ.​മോ​ഹ​ൻ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് ജൂ​ണ്‍ എ​ട്ടി​നു കാസറകോട് ഗ​വ. ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കും. 

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.