തലശേരി: ധർമടം മേലൂരിൽ സിപിഎം-ബിജെപി സംഘർഷത്തിൽ ഒരു സിപിഎം പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ചിറക്കുനി കൈരളി വായനശാലയ്ക്ക് സമീപം താമസിക്കുന്ന അഭീഷിനെ (33) പരിക്കുകളോടെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ താടിയെല്ലും മൂക്കിന്റെ പാലവും തകർന്നതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.[www.malabarflash.com]
ഞായറാഴ്ച അർധ രാത്രിയാണ് സംഘർഷമുണ്ടായത്. ബൈക്കിലെത്തിയ എട്ടോളം ബിജെപി-ആർഎസ്എസ് സംഘമാണ് അഭീഷിനെ ആക്രമിച്ചതെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ അഭീഷിനെ അക്രമിസംഘം റോഡിൽ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇയാളെ നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് ധർമടം പോലീസ് സ്ഥലത്തെത്തി സ്ഥിഗതികൾ ശാന്തമാക്കി.
രാത്രി 10.30 ഓടെ ചക്കരക്കൽ പാളയത്തും ബാവോട്ടുമുണ്ടായ സിപിഎം-ബിജെപി സംഘർഷത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റു. ബാവോട്ടെ സിപിഎം പ്രവർത്തകരായ ഷൈജു, ദിവീഷ്, ഷിജു, ശ്രീരാഗ് എന്നിവരെ പരിക്കുകളോടെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡരികിൽ നിൽക്കുകയായിരുന്ന സിപിഎം പ്രവർത്തകരെ ബിജെപി പ്രവർത്തകരായ വിഷ്ണു, മിഥുൻ, വൈഷ്ണവ് തുടങ്ങി കണ്ടാലറിയാവുന്ന മറ്റ് നാലുപേരും ചേർന്ന് ഇരുന്പുവടി, ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തികച്ചും സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് സംഘർഷത്തിന് വിത്തുപാകാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ചക്കരക്കൽ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിൽ പുലർച്ചെ പരിശോധന നടത്തി. ആരെയും കണ്ടെത്താനായില്ല. സ്ഥലത്ത് പോലീസ് സാന്നിധ്യം തുടരുകയാണ്.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment