Latest News

ലോകഫുട്‌ബോളിലെ രാജാവായ ലയണല്‍ മെസ്സി വിവാഹത്തിനൊരുങ്ങുന്നു

ലോകഫുട്‌ബോളിലെ രാജാവായ ലയണല്‍ മെസ്സി വിവാഹത്തിനൊരുങ്ങുന്നു. ഈ വര്‍ഷം ജൂണ്‍ 30 നാണ് രണ്ടു പേരും വിവാഹം കഴിക്കുന്നതെന്നാണറിയുന്നത്. യുറോപ്യന്‍ മാഗസിനായ ഹോളോയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.[www.malabarflash.com]

ആന്റനെല്ലാ റോക്കുസയോടൊപ്പമാണ് മെസ്സി പത്തു വര്‍ഷമായി താമസിക്കുന്നത്. മെസ്സിയുടെ ജന്മനാടായ അര്‍ജന്റീനിയയിലെ റൊസാറിയോയില്‍ വെച്ചായിരിക്കും വിവാഹം. ബാര്‍സലോണയില്‍ വെച്ച് വിപുലമായ വിവാഹ സല്‍ക്കാരവും നടത്തും. 

ബാല്യകാലം മുതലേ റോക്കുസ മെസ്സിയുടെ കാമുകിയാണ്. അവരുടെ ഒന്നിച്ചുള്ള ജീവിതം പത്തു വര്‍ഷം പിന്നിട്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഔപചാരിക ജീവിതത്തിലേക്ക് ഇരുവരും പ്രവേശിക്കുന്നത്.

അര്‍ജന്റീനിയന്‍ മോഡല്‍ കൂടിയായ റോക്കോസയും മെസ്സിയും ചെറുപ്പ കാലം തൊട്ടേ പ്രണയിനികളാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.