Latest News

എസ്ബിഐ വീണ്ടും തിരുത്തി; സൗജന്യ ഇടപാട് പത്തു തവണയാക്കി

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ ഉ​ത്ത​ര​വി​ൽ വീ​ണ്ടും തി​രു​ത്ത​ലു​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. എ​ടി​എ​മ്മു​ക​ളി​ലെ സൗ​ജ​ന്യ ഇ​ട​പാ​ട് പ​ത്തു ത​വ​ണ​യാ​യാ​ണ് എ​സ്ബി​ഐ ഇ​ക്കു​റി ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. അ​താ​യ​ത് അ​ഞ്ചു ത​വ​ണ എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ​നി​ന്നും അ​ഞ്ചു​ ത​വ​ണ മ​റ്റ് ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മു​ക​ളി​ൽ​നി​ന്നും സൗ​ജ​ന്യ​മാ​യി പ​ണം പി​ൻ​വ​ലി​ക്കാം. തു​ട​ർ​ന്നു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കു പ​ണം ന​ൽ​ക​ണം.[www.malabarflash.com] 

മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ എ​ട്ടു ത​വ​ണ​യാ​യി സൗ​ജ​ന്യ ഇ​ട​പാ​ട് പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് അ​ഞ്ചു ത​വ​ണ എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ​നി​ന്നും മൂ​ന്നു ത​വ​ണ മ​റ്റ് ബാ​ങ്കു​ക​ളു​ടെ എ​ടി​എ​മ്മു​ക​ളി​ൽ​നി​ന്നും പ​ണം പി​ൻ​വ​ലി​ക്കാം. മി​നി​മം ബാ​ല​ൻ​സ് ആ​വ​ശ്യ​മു​ള്ള സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ​ക്കാ​ണ് പു​തി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​കു​ക. മ​റ്റ് അ​ക്കൗ​ണ്ടു​ക​ൾ​ക്ക് നാ​ല് ഇ​ട​പാ​ടു​ക​ൾ മാ​ത്ര​മാ​യി​രി​ക്കും സൗ​ജന്യ​മെ​ന്നും എ​സ്ബി​ഐ പു​റ​ത്തി​റ​ക്കി​യ ഏ​റ്റ​വും പു​തി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. നാ​ല് സൗ​ജ​ന്യ ഇ​ട​പാ​ടു​ക​ൾ​ക്കു ശേ​ഷ​മു​ള്ള ഓ​രോ ഇ​ട​പാ​ടി​നും 25 രൂ​പ ഈ​ടാ​ക്കു​മെ​ന്ന് എ​സ്ബി​ഐ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ, എ​ടി​എം സ​ർ​വീ​സു​ക​ൾ​ക്ക് ചാ​ർ​ജ് ഈ​ടാ​ക്കാ​നു​ള്ള സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ച്ച് എ​സ്ബി​ഐ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ജൂ​ണ്‍ ഒ​ന്നു മു​ത​ൽ സൗ​ജ​ന്യ എ​ടി​എം സേ​വ​നം നി​ർ​ത്ത​ലാ​ക്കി ഓ​രോ ഇ​ട​പാ​ടി​നും 25 രൂ​പ ഈ​ടാ​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു​ള്ള വി​വാ​ദ ഉ​ത്ത​ര​വാ​ണ് പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് എ​സ്ബി​ഐ പി​ൻ​വ​ലി​ച്ച​ത്. പി​ന്നാ​ലെ, മാ​സ​ത്തി​ൽ നാ​ല് എ​ടി​എം ഇ​ട​പാ​ടു​ക​ൾ സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു​ള്ള പു​തി​യ സ​ർ​ക്കു​ല​ർ എ​സ്ബി​ഐ പു​റ​ത്തി​റ​ക്കി.

എ​ടി​എം സ​ർ​വീ​സു​ക​ൾ​ക്ക് ചാ​ർ​ജ് ഈ​ടാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു​ള്ള എ​സ്ബി​ഐ സ​ർ​ക്കു​ല​ർ നേ​ര​ത്തെ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യി​രു​ന്നു. എ​സ്ബി​ഐ ബ​ഡ്ഡി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു വേ​ണ്ടി ഇ​റ​ക്കി​യ ഉ​ത്ത​ര​വാ​യി​രു​ന്നു ഇ​തെ​ന്നാ​ണ് വി​വാ​ദ​മാ​യ​തോ​ടെ ബാ​ങ്ക് വി​ശ​ദീ​ക​രി​ച്ച​ത്. എ​സ്ബി​ഐ​യു​ടെ ഡി​ജി​റ്റ​ൽ വാ​ല​റ്റാ​ണ് എ​സ്ബി​ഐ ബ​ഡ്ഡി. ഇ​തോ​ടൊ​പ്പം മു​ഷി​ഞ്ഞ നോ​ട്ടു​ക​ൾ മാ​റ്റി​വാ​ങ്ങു​ന്ന​തി​നും സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കു​മെ​ന്നു സ​ർ​ക്കു​ല​റി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഈ ​ചാ​ർ​ജു​ക​ൾ പി​ൻ​വ​ലി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. 

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.