ഉദുമ: നിരവധി കേസുകളില്‍ ഉള്‍പ്പെട്ട വാറണ്ട് പ്രതിയെ ബേക്കല്‍ പോലീസ് പിടികൂടി. ചെമ്പരിക്കയിലെ തസ്ലീമിനെ(38)യാണ് എസ്.ഐ.യു.പി.വിപിന്റെ നേതൃത്വത്തിലുള്ള സംഘം കാസര്‍കോട് നിന്നും അറസ്റ്റ് ചെയ്തത്.[www.malabarflash.com]
രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ഒരു പൊതു പരിപാടിക്കിടയില്‍ നിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
സ്ത്രീപീഢനം, അടിപിടി തുടങ്ങിയ അക്രമങ്ങളടക്കം ഇയാളുടെ പേരില്‍ ബേക്കല്‍ സ്റ്റേഷനില്‍ മാത്രം ഏഴ് കേസുകളുണ്ടെന്ന് എസ്.ഐ. അറിയിച്ചു. മററ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment