Latest News

നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേ വെള്ളിക്കോത്തെ ഗള്‍ഫുകാരന്‍ വിപിന്‍ദാസിന്റെ ഭാര്യ തോതി(19)യെയാണ് ബുധനാഴ്ച രാവിലെ കിടപ്പുമുറിയില്‍തൂങ്ങിയ നിലയില്‍ കണ്ടത്. [www.malabarflash.com]

ഡിഗ്രിക്ക് പഠിക്കുന്ന തോതി ചൊവ്വാഴ്ച വൈകുന്നേരമാണ് പരീക്ഷ കഴിഞ്ഞ് ഭര്‍തൃവീട്ടിലെത്തിയത്. ഭര്‍ത്താവ് ഒരുമാസം മുമ്പാണ് ഗള്‍ഫിലേക്ക് പോയത്. നാലുമാസം മുമ്പാണ് വിവാഹം നടന്നത്. മുളേളരിയ കൊട്ടുംകുഴിയിലെ കൃഷ്ണന്റെയും ബേബിയുടെയും മകളാണ്. ഒരു സഹോദരിയുണ്ട്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.