Latest News

ഗതാഗത നിയമലംഘനം; ഒന്നരലക്ഷം പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: ഗതാഗതനിയമം ലംഘിച്ച ഒന്നരലക്ഷത്തിലധികം പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷാസമിതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി.[www.malabarflash.com]

ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വാഹനാപകടങ്ങളില്‍ മരണം സംഭവിക്കുന്ന ഘട്ടത്തിലാണ് ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കാറ്. എന്നാല്‍, നിയമലംഘനത്തിന് കര്‍ശന നടപടി ആവശ്യമാണെന്നും ലൈസന്‍സ് റദ്ദാക്കണമെന്നും റോഡ് സുരക്ഷാസമിതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ച മുതല്‍ നടപടി ആരംഭിക്കും.

കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സംസ്ഥാനത്ത് റോഡപകട മരണം താരതമ്യേന കുറഞ്ഞിരുന്നു. ഈ പ്രവണത തുടരാന്‍ നടപടി കര്‍ശനമാക്കണമെന്നാണ് നിര്‍ദേശം. ഇതിന്റെ ഭാഗമായി 2016 ഒക്ടോബര്‍ മുതല്‍ ഗതാഗത നിയമലംഘനംനടത്തിയ 1.56 ലക്ഷം പേരുടെ ലൈസന്‍സ് റദ്ദാക്കും. ഇനി നടക്കുന്ന പരിശോധനയില്‍ കുടുങ്ങുന്നവരുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യും. കുറഞ്ഞത് മൂന്നു മാസത്തേക്കാണ് സസ്പെന്‍ഷന്‍. സസ്പെന്‍ഡ് ചെയ്ത വിവരം ലൈസന്‍സില്‍ പ്രിന്റ് ചെയ്യും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും.

മദ്യപിച്ചും ഫോണ്‍ വിളിച്ചുമുള്ള വാഹനമോടിക്കല്‍, അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കും. ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിച്ചാല്‍ ഇന്‍ഷുറന്‍സ് എടുത്തശേഷം വാഹനം വിട്ടുനല്‍കിയാല്‍ മതിയെന്നും തീരുമാനമുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.