Latest News

ഇയര്‍ ഓഫ് ഗിവിംഗ്: കേരളീയര്‍ക്കു ദുബൈ ശൈഖിന്റെ സമ്മാനമായി പ്രത്യേക ഈന്തപ്പഴം

തിരുവനന്തപുരം: യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇയര്‍ ഓഫ് ഗിവിംഗ് പദ്ധതാിുടെ ഭാഗമായി യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്‍ സ്വയം തെരഞ്ഞെടുത്ത പ്രത്യേക ഈന്തപ്പഴങ്ങള്‍ തിരുവനന്തപുരത്തെ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ റഹ്മ അല്‍ സാബി മുഖ്യമന്ത്രി പിണറായി വിജയനെ വെളളിയാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ ചേം ബറില്‍ ചെന്നുകണ്ട് സമ്മാനിച്ചു.[www.malabarflash.com]

റംസാന്‍ ആരംഭവുമായി ബന്ധപ്പെട്ടും സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുമാണ് ആന്ധ്ര പ്രദേശ്, തെലുങ്കാന, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ കോണ്‍സലേററിന്റെ കൂടി ചുമതലയുളള കോഞ്ഞസല്‍ ജനറല്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. 

തുടര്‍ന്ന് ഭിന്നശേഷിക്കാരും അനാഥരുമായ 30 കുട്ടികള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്തു
കേരളത്തിലെയം യുഎഇയിലെയും ജനങ്ങള്‍ തമ്മില്‍ ദീര്‍ഘകാലത്തെ ചരിത്രപരമായ ബന്ധവും സൗഹൃദത്തിന്റെയും പ്രതീകമാണെന്ന നിലയിലാണ് ഇതാദ്യമായി ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
റെഡ് ക്രെസന്റ് സൊസൈററി എന്ന ജീവകാരുണ്യ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചീഫ് സെക്രട്ടറി നളിനി നെറേറായും വിശിഷ്ട വ്യക്തികളും കോണ്‍സുലേററിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.