Latest News

മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ വായനശാല ഉദ്ഘാടനം ചെയ്തു

ഉദുമ: ബാര മൊട്ടമ്മലില്‍ മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ ഗ്രന്ഥശാല ആന്‍ഡ് വായനശാല തുറന്നു. ലൈബ്രറി കണ്‍സില്‍ ജില്ലാ സെക്രട്ടറി പി വി കെ പനയാല്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

ബ്ലോക്ക് പഞ്ചായത്തംഗം ആയിഷ അധ്യക്ഷയായി. എസ്എസ്എല്‍സി ഉന്നത വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി ഉപഹാരം നല്‍കി. സുധാകരന്‍ മൊട്ടമ്മല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, എം കെ വിജയന്‍, ടി രാജന്‍, കെ എ ഗഫൂര്‍, എ ബാലകൃഷ്ണന്‍ നായര്‍, മധു വട്ടുിയംകോട്ട്, പി വി പ്രവീഷ് എന്നിവര്‍ സംസാരിച്ചു. ബബിത ബിജു സ്വാഗതവും രാജു കരിക്കാട്ട് നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.