Latest News

ആറായിരം ഉണ്ണി അപ്പവുമായി അക്കര തറവാട്ടുകാര്‍ ഇത്തവണയും എത്തി

കുമ്പള: കോട്ടിക്കുളം അക്കര തറവാട്ടില്‍ നിന്നും ആറായിരം ഉണ്ണി അപ്പവുമായി ഇത്തവണയും കുമ്പള പേരാല്‍ കണ്ണൂര്‍ സീതി വലിയുല്ലാഹി മഖാമിലെത്തി.[www.malabarflash.com]

എല്ലാ റംസാന്‍ മാസത്തിലും 23-ാം ദിവസമാണ്‌ 400 വര്‍ഷത്തോളമായി പഴക്കമുള്ള ഈ ആചാരം തുടര്‍ന്നു വരുന്നത്‌. അക്കര തറവാട്ടില്‍ പെണ്‍കുഞ്ഞു ജനിക്കാത്തതിനാല്‍ റംസാന്‍ 23-ാം ദിവസം സീതി വലിയുല്ലാഹി മഖാമില്‍ എത്തി ഉണ്ണിയപ്പം നേര്‍ച്ച നേര്‍ന്നുവെന്നും അതിനെതുടര്‍ന്ന്‌ അക്കര തറവാട്ടില്‍ പെണ്‍കുഞ്ഞു പിറന്നുവെന്നാണ്‌ ചരിത്രം. 

ഇതിനെതുടര്‍ന്നങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ അക്കര തറവാട്ടുകാര്‍ ഉണ്ണിയപ്പവുമായി മഖാമിലേക്ക്‌ വരുന്നു. സീതി വലിയുല്ലാഹി മഖാമില്‍ നടക്കുന്ന നോമ്പുതുറയില്‍ ജാതിമതഭേദമന്യേ നിരവധിപേര്‍ പങ്കെടുക്കുന്നുണ്ട്‌. 

ചക്കര കഞ്ഞിയും കോഴിയുമാണ്‌ പ്രധാന നോമ്പ്‌ വിഭവങ്ങള്‍. ഇന്നലെ വൈകുന്നേരം പള്ളിയില്‍ ഉണ്ണിയപ്പവുമായി എത്തിയ അക്കര തറവാട്ടുകാരെ എം.ബി.അഷ്‌റഫ്‌ ജുമാമസ്‌ജിദ്‌ സെക്രട്ടറി അബ്‌ദുല്ല ഹാജി പ്രസിഡണ്ട്‌ എസ്‌.എ.അബ്ബാസ്‌ ഹാജി, ഷെറീഫ്‌ ജുമാമസ്‌ജിദ്‌ ഖത്തീബ്‌ അബ്‌ദുല്‍ റഷീദ്‌ സഖാഫി തുടങ്ങിയവര്‍ സ്വീകരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.