Latest News

റിയാസ് മുസ്‌ലിയാർ വധം: കുറ്റപത്രം സമര്‍പ്പിച്ചു

കാ​സ​ര്‍കോ​ട്: ചൂ​രി ഇ​സ്സ​ത്തു​ൽ ഇ​സ്​​ലാം മ​ദ്​​റ​സ അ​ധ്യാ​പ​ക​ൻ കു​ട​ക് എ​രു​മാ​ട് സ്വ​ദേ​ശി റി​യാ​സ്​ മുസ്ലിയാരെ  ആ​ർ.​എ​സ്.​എ​സു​കാ​ർ വ​ധി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.[www.malabarflash.com] 

പ്ര​തി​ക​ൾ​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന കു​റ്റ​വും യു.​എ.​പി.​എ വ​കു​പ്പും ചു​മ​ത്ത​ണ​മെ​ന്ന്​ ഉ​യ​ർ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ചു​കൊ​ണ്ട്​ 1000 ​പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ്​ അ​ന്വേ​ഷ​ണ സം​ഘം ത​ല​വ​ൻ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച്​ എ​സ്.​പി ഡോ. ​എ.​ ശ്രീ​നി​വാ​സ്​ കാ​സ​ർ​കോ​ട്​ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ മു​മ്പാ​കെ സ​മ​ർ​പ്പി​ച്ച​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ൻ സിഐ  പി.​കെ. സു​ധാ​ക​ര​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കൊ​ല​പാ​ത​കം (വ​കു​പ്പ്​ 302), പ​ള്ളി ക​ള​ങ്ക​പ്പെ​ടു​ത്ത​ൽ (വ​കു​പ്പ്​ 295), വീ​ട്​ അ​തി​ക്ര​മി​ച്ചു​ക​ട​ക്ക​ൽ (വ​കു​പ്പ്​ 449), ക​ലാ​പം സൃ​ഷ്​​ടി​ക്ക​ൽ (വ​കു​പ്പ്​ 153), തെ​ളി​വു ന​ശി​പ്പി​ക്ക​ൽ (വ​കു​പ്പ്​ 201), ആ​ക്ര​മി​ക്കാ​ൻ സം​ഘ​ടി​ക്ക​ൽ (വ​കു​പ്പ്​ 34) എ​ന്നി​ങ്ങ​നെ ആ​റു​വ​കു​പ്പു​ക​ളാ​ണ്​ പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. 

സാ​മു​ദാ​യി​ക ക​ലാ​പം സൃ​ഷ്​​ടി​ക്കു​ക​യാ​ണ്​ പ്ര​തി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന്​ കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​ഞ്ഞു. സാ​മു​ദാ​യി​ക​വി​രോ​ധം വെച്ച് ​ മ​ദ്​​റ​സാ​ധ്യാ​പ​ക​നെ കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ്​ പ്ര​തി​ക​ൾ സം​ഘ​ടി​ച്ച​ത്. മ​ത​പ​ര​മാ​യ സ്​​ഥാ​പ​നം അ​തി​ക്ര​മി​ച്ചു​ക​യ​റി, സ​മു​ദാ​യ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​മാ​റ്​ പ​ള്ളി ക​ള​ങ്ക​​പ്പെ​ടു​ത്തു​ക​യും മ​ദ്​​റ​സാ​ധ്യാ​പ​ക​നെ വീ​ടി​ന​ക​ത്ത്​ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന്​ കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​ഞ്ഞു.

സം​ഭ​വം മേ​ഖ​ല​യി​ൽ വ​ർ​ഗീ​യ​സം​ഘ​ർ​ഷ​ത്തി​ന്​ കാ​ര​ണ​മാ​കു​ക​യും ചെ​യ്​​തു​വെ​ന്ന്​ പ​റ​യു​ന്ന കു​റ്റ​പ​ത്രം പ്ര​തി​ക​ൾ സ​ജീ​വ ആ​ർ.​എ​സ്.​എ​സുകാ​രാ​ണെ​ന്നും വ്യ​ക്​​ത​മാ​ക്കി. മ​ദ്യ​പി​ച്ച്​ ന​ട​ത്തി​യ കൊ​ല​പാ​ത​കം എ​ന്ന ആ​ദ്യ​നി​ഗ​മ​നം കു​റ്റ​പ​ത്ര​ത്തി​ൽ ഇ​ല്ല. കൊ​ല​പാ​ത​ക​ത്തി​ന്​ ദൃ​ക്​​സാ​ക്ഷി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ശാ​സ്​​ത്രീ​യ​തെ​ളി​വു​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ക്രൈം​ബ്രാ​ഞ്ച്​ എ​സ്.​പി ഡോ. ​എ. ശ്രീ​നി​വാ​സ്​ പ​റ​ഞ്ഞു. 

കൊ​ല​ചെ​യ്യ​പ്പെ​ട്ട റി​യാ​സ്​ മുസ്ലിയാരുടെ രക്തത്തിന്റയും  അ​ദ്ദേ​ഹ​ത്തെ കൊ​ല​ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി​യി​ൽ​നി​ന്നു ല​ഭി​ച്ച രക്തത്തിന്റയും  ഡി.​എ​ൻ.​എ ഒ​ന്നു​ത​ന്നെ​യാ​ണെ​ന്ന്​ തെളിഞ്ഞതിന്റെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

മു​സ്​​ലിം വി​രോ​ധ​ത്തെ തു​ട​ർ​ന്ന്​ പ്ര​തി​ക​ൾ ന​ട​ത്തി​യ മൂ​ന്ന്​ അ​ക്ര​മ​ങ്ങ​ൾ റി​യാ​സ്​ മുസ്‌ലിയാർ  കേ​സ്​ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. സ​മു​ദാ​യ വി​രോ​ധം കാ​ര​ണം 2016 ജൂ​ണി​ൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക്​ വെട്ടേറ്റ  സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. റി​യാ​സ്​ മുസ്‌ലിയാർ കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ജേ​ഷ്, നി​ധി​ൻ എ​ന്നി​വ​ർ ഇൗ ​കു​റ്റം സ​മ്മ​തി​ച്ച​താ​യി ഡോ. ​എ. ശ്രീ​നി​വാ​സ്​ പ​റ​ഞ്ഞു.

 പ്ര​തി​ക​ൾ മു​സ്​​ലിം വി​രു​ദ്ധ​വികാരത്തിൻ്റെ  പു​റ​ത്താ​ണ്​ ഇൗ ​കൃ​ത്യം​ചെ​യ്​​ത​തെ​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട്​ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ടൗ​ൺ സ്​​റ്റേ​ഷ​നി​ൽ 377/2016, 378/216 എ​ന്നീ ന​മ്പ​റു​ക​ളി​ലാ​യാ​ണ്​ ഇൗ ​കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ഇൗ ​കേ​സി​ലും പ്ര​തി​ക​ളു​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി. 

റി​യാ​സ്​ മുസ്‌ലിയാർ കൊ​ല്ല​പ്പെ​ടു​ന്ന​തി​ന്​ ര​ണ്ടു​ദി​വ​സം മു​മ്പ്​ പാ​റ​ക്ക​ട്ട​യി​ൽ ന​ട​ന്ന ഷ​ട്ടി​ൽ ടൂര്‍ണ്ണമെന്റിനിടെ ക​ത്തി​കാ​ണി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കു​പ്പി​യെ​റി​യു​ക​യും​ ചെ​യ്​​ത സം​ഭ​വം, അ​ടു​ക്ക​ത്ത്​​ബ​യ​ൽ ക​ബ​ഡി ടൂര്‍ണ്ണമെന്റിനിടെ ബൈ​ക്ക്​ മോ​ഷ്​​ടി​ച്ച കേ​സ്​ എ​ന്നി​വ പ്ര​തി​ക​ളു​ടെ സാ​മു​ദാ​യി​ക​സ്​​പ​ർ​ധ വെ​ളി​പ്പെ​ടു​ത്തു​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​യി കു​റ്റ​പ​ത്ര​ത്തി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. ഇൗ ​രം​ഗ​ങ്ങ​ളു​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. 

കൊ​ല​പാ​ത​ക​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന്​ ഏ​റെ ശ്ര​ദ്ധ​യോ​ടെ പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​തി​ന്​ സാ​ധ്യ​ത ക​ണ്ടി​ട്ടി​ല്ലെ​ന്നും യു.​എ.​പി.​എ ചേർക്കാനുള്ള  സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ത​ല​വ​ൻ പ​റ​ഞ്ഞു. 

മ​ധൂ​ർ പ​ഞ്ചാ​യ​ത്തി​​ലെ കേ​ളു​ഗു​ഡെ അ​യ്യ​പ്പ​ന​ഗ​റി​ലെ എ​സ്. അ​ജേ​ഷ് (20), മാ​താ​യി​ലെ നി​ധി​ൻ റാ​വു (20), ഗം​ഗൈ കേ​ശ​വ​കു​ടീ​ര​ത്തി​ലെ അ​ഖി​ലേ​ഷ് എ​ന്ന അ​ഖി​ലു (25) എ​ന്നി​വ​രാ​ണ്​ പ്ര​തി​ക​ൾ. 

കേ​സി​ൽ 135 സാ​ക്ഷി​ക​ളു​ണ്ട്. ആ​യു​ധം ഉൾപ്പെടെ  50 മു​ത​ലു​ക​ളും 45 രേ​ഖ​ക​ളും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. 

അ​തി​വേ​ഗ​ത്തി​ലാ​ണ്​ കേ​സി​ൽ അ​റ​സ്​​റ്റും അ​ന്വേ​ഷ​ണ​വും പൂ​ർ​ത്തി​യാ​ക്കി​യ​ത്. 90 ദി​വ​സം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​മ്പ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ ​പ്ര​തി​ക​ൾ​ക്ക്​ ഇ​നി ജാ​മ്യം ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല. 

വ​ർ​ഗീ​യ​ക​ലാ​പം സൃ​ഷ്​​ടി​ക്ക​ൽ 150 വ​കു​പ്പു​പ്ര​കാ​രം മൂ​ന്നു​വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കേ​സു​ക​ൾ വി​ചാ​ര​ണ അ​നു​മ​തി തേ​ടി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​​െൻറ ഫ​യ​ലു​ക​ളി​ൽ ക​ഴി​യു​േ​മ്പാ​ൾ റി​യാ​സ്​ മുസ്‌ലിയാർ വ​ധ​ക്കേ​സി​ൽ അ​പേ​ക്ഷ ന​ൽ​കി ര​ണ്ടു​മാ​സ​ത്തി​ന​കം സ​ർ​ക്കാ​ർ വി​ചാ​ര​ണ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 

സ്​​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റു​ടെ നി​യ​മ​ന​വും വേ​ഗ​ത്തി​ലാ​ക്കി​യെ​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. ക്രി​മി​ന​ല്‍ അ​ഭി​ഭാ​ഷ​ക​നാ​യ അ​ഡ്വ. കെ. ​അ​ശോ​ക​നാ​ണ്​ സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ.Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.