ബന്തടുക്ക: ഏപ്രില്‍ 19ന് ബന്തടുക്കയില്‍ വെച്ച് നടന്ന സ്വര്‍ണ്ണക്കടയിലെ കവര്‍ച്ച സമ്പന്ധിച്ച് പ്രതികള്‍ വലയിലായതായി സൂചന.[www.malabarflash.com]
ആദുര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ സിബി തോമസിന്റെ മേല്‍നോട്ടത്തിലാണ് കേസ് പുരോഗമിക്കുന്നത്. അതേ കാലയളവില്‍ വളപട്ടണത്തു നടന്ന മറ്റൊരു കവര്‍ച്ചയും ബന്തടുക്കയിലെ കവര്‍ച്ചയും തമ്മില്‍ സാമ്യമുള്ളതായി പോലീസിന് ബോദ്ധ്യപ്പെട്ടതിനാല്‍ ആ വഴിക്കാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ചില സുചനകള്‍ തെളിവുകളുടെ പിന്‍ബലത്തില്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. നാട്ടുകാരുടെ കൂടി പിന്തുണയില്ലാതെ ഇങ്ങനെയൊരു ഓപ്പറേഷന്‍ സാധ്യമല്ലെന്ന നിഗമനത്തിലാണ് പോലീസ്.
സുമംഗലി ജ്വല്ലറി ഉടമ അശോകന്റെ കടയിലാണ് കവര്‍ച്ച നടന്നത്.
ഇയാളുടെ കുണ്ടംകുഴിയിലെ കടയില്‍ കഴിഞ്ഞ വര്‍ഷം കവര്‍ച്ച നടന്നിരുന്നു. ഈ സംഘം തന്നെയാണോ ബന്തടുക്കയിലെ കടയിലും കവര്‍ച്ച നടത്തിയതെന്നും സംശയിക്കുന്നു.
ഇയാളുടെ കുണ്ടംകുഴിയിലെ കടയില്‍ കഴിഞ്ഞ വര്‍ഷം കവര്‍ച്ച നടന്നിരുന്നു. ഈ സംഘം തന്നെയാണോ ബന്തടുക്കയിലെ കടയിലും കവര്‍ച്ച നടത്തിയതെന്നും സംശയിക്കുന്നു.
സ്വദേശീയരുടെ സഹായത്തോടു കൂടിയാണ് യു.പി നിവാസികളായ കവര്‍ച്ചാ സംഘം കുണ്ടംകുഴിയില്‍ കവര്‍ച്ച നടത്തിയിരുന്നത്. ഒരിക്കലും പിടികൂടാന്‍ കഴിയില്ലെന്ന് കരുതിയ കുണ്ടംകുഴി കവര്‍ച്ച പോലീസ് തെളിയിച്ചിരുന്നു.
ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ അതേ സംഘത്തില്‍ പ്രവര്‍ത്തിച്ചവരില്‍ ചിലരുംബന്തടുക്കയിലെ കവര്‍ച്ചയിലും പങ്കെടുത്തതായും പോലീസിസ് സംശയിക്കുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment