Latest News

ദേവകി വധം: ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

ബേക്കല്‍: പനയാല്‍ കാട്ടിയടുക്കം ദേവകി വധക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കാസര്‍കോട്ടെ റിയാസ് മുസ്‌ല്യാര്‍ കൊലക്കേസില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസനാണ് അന്വേഷണ ചുമതല.[www.malabarflash.com]

സമര്‍ത്ഥരായ പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടുന്ന മികച്ച അന്വേഷണ സംഘത്തെതന്നെ നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ടീംമംഗങ്ങള്‍ സംബന്ധിച്ച് പൂര്‍ണ ഉത്തരവും ഉടനുണ്ടാകും. 

ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തീരുമാനമെടുത്തത്. മുഖ്യമന്ത്രിക്ക് പുറമെ നിവേദനസംഘം ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി ടോമിന്‍ തച്ചങ്കരി, ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാള്‍ എന്നിവര്‍ക്കും നിവേദനം നല്‍കിയിരുന്നു.

കഴിഞ്ഞ ജനുവരി 13നാണ് വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ദേവകി കഴുത്തില്‍ പാവാട വരിഞ്ഞുമുറുക്കിയ നിലയില്‍ കൊല്ലപ്പെട്ടത്. നിലവില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്റെ നേതൃത്വത്തില്‍ ബേക്കല്‍ സിഐ വി വിശ്വംഭരനാണ് കേസ് അന്വേഷിക്കുന്നത്.

ശാസ്ത്രീയ അന്വേഷണങ്ങളില്‍ തുമ്പ് ലഭിച്ചെങ്കിലും പ്രതികളെന്ന് സംശയിക്കുന്നവരുമായി ഈ തെളിവുകളെ ബന്ധപ്പെടുത്താന്‍ കഴിയാത്തതിനാലാണ് അറസ്റ്റിന് തടസമായത്. 

കേസില്‍ ഒരു ദമ്പതികളെയും പെരിയയിലെ വാഹന ഷോറൂമിലെ സൂപ്പര്‍വൈസറെയുമാണ് അന്വേഷണസംഘം സംശയിച്ചിരുന്നത്. 

എസ് പി ഡോ. എ ശ്രീനിവാസന്റെ നേതൃത്തില്‍ അന്വേഷണം ഏറ്റെടുത്തതോടെദേവകി കൊലക്കേസിന് തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.