Latest News

മോഷ്ടിച്ച മൊബൈല്‍ ഫോണുകളും ടാബുകളും കണ്ടെത്തി

ബേക്കല്‍: ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ച നാലുലക്ഷം രൂപയുടെ കളവ് മുതല്‍ ബേക്കല്‍ പോലീസ് പിടിച്ചെടുത്തു. കുണിയ ദേശീയ പാതയക്ക് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് പുതിയതും പഴയതുമായ 40 മൊബൈല്‍ ഫോണുകള്‍, ടാബുകള്‍ എന്നിവയാണ് കണ്ടെത്തിയത്.[www.malabarflash.com]

രഹസ്യ വിവരത്തെതുടന്നാണ് ബേക്കല്‍ എസ്.ഐ യു.പി വിപിന്‍ സംഘവും ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തിയത്. കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളിലാണ് മൊബൈല്‍ ഫോണുകള്‍ സൂക്ഷിച്ചിരുന്നത്. 

നൗഷാദ് കാരാട്ടും കുടുംബവുമാണ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതെന്ന് പോലീസ് അറിയിച്ചു. നൗഷാദിന്റെ സുഹൃത്ത് കഴിഞ്ഞ ദിവസം കാര്‍ബോര്‍ഡ് പെട്ടി വീട്ടില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കി.

അഡീഷണല്‍ എസ്.ഐ വിശ്വനാഥന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇല്‍സാദ്, രജീഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.