ബദിയടുക്ക: ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ പാക്കിസ്താന്‍ പരാജയപ്പെടുത്തിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തുവെന്ന പരാതിയില്‍ 20 പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.[www.malabarflash.com]
ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെ കുമ്പഡാജെ ചക്കുടലിലായിരുന്നു സംഭവം. ചക്കുള റസാഖ്, മഷൂദ്, സിറാജ് എന്നിവര്‍ക്കും മറ്റ് കണ്ടാലറിയാവുന്നവര്‍ക്കുമെതിരെയാണ് കേസ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143,147 (ന്യായ വിരോധമായ സംഘം ചേരല്‍ ), 286, 153 (ജനങ്ങളില്‍ ഭീതി പരത്തുംവിധം പടക്കം പൊട്ടിക്കല്‍), 149 (കൂട്ടം ചേര്‍ന്ന് കുഴപ്പമുണ്ടാക്കല്‍) തുടങ്ങിയ വകുപ്പ് പ്രകാരാണ് കേസ്. ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
മത്സരം കഴിഞ്ഞതിന് ശേഷം യുവാക്കള്‍ കൂട്ടംകൂടി ' പാകിസ്താന്‍ സിന്ദാബാദ്, ഇന്ത്യ മൂര്‍ദാബാദ്'' എന്ന മുദ്രാവാക്യമുഴക്കി പടക്കംപൊട്ടിച്ചു എന്നാണ് പരാതി. ബി.ജെ.പി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് രാജേഷ് ഷെട്ടിയാണ് പരാതിക്കാരന്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

പാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍പ്പനടുക്കയില്‍ പ്രകടനം നടത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment