ഉദുമ: വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ ഈച്ചിലിങ്കാലിലെ പരേതനായ പരേതനായ ഹസൈനാർ ഹാജിയുടെ ഭാര്യ സുബൈദ (70) യെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ചൊവ്വാഴ്ച വൈകിട്ട് ഏഴര മണിയോടെയാണ് സംഭവം .മകൻ മജീദിന്റെ മാങ്ങാട് ചോയിച്ചില്ലിലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. നോമ്പ് തുറ കഴിഞ്ഞ ശേഷം കാണാതിരുന്ന സുബൈദയെ വീട്ടുകാരും അയൽവാസികളും അന്വേഷിക്കുന്നതിനിടയിലാണ് വീടിനു സമീപത്തെ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ബേക്കൽ പോലീസും കാസർകോട് നിന്നെത്തിയ അഗ്നിശമന സേനയും ചേർന്ന് പുറത്തെടുത്ത മൃതദേഹം കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
മറ്റുമക്കൾ: അബ്ദുൾ റഹിമാൻ, ഹാരിസ്, ഉമ്മർ ഫാറൂഖ് പരേതനായ മുഹമ്മദ്, മരുമക്കൾ: സഫൂറ, ഹാജിറ ,സമീറ സാജിദ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment