Latest News

കോട്ടപ്പുറം സി.എച്ച്.മുഹമ്മദ്‌ കോയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പലിശ രഹിത വായ്പ വിതരണം തുടങ്ങി

നീലേശ്വരം: കോട്ടപ്പുറം സി.എച്ച്.മുഹമ്മദ്‌ കോയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പലിശ രഹിത വായ്പക്ക്തുടക്കം കുറിച്ചു. വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനംചെയ്തു.[www.malabarflash.com]

സ്വതന്ത്ര തൊഴിലാളി യുനിയന്‍ ചുമട്ട് ഫെഡറേഷന്‍ സംസ്ഥാന ട്രഷററായി തെരഞ്ഞെടുകപ്പെട്ട ഇബ്രാഹിംപറമ്പത്തിനെ ചടങ്ങില്‍ ആദരിച്ചു. കോട്ടപ്പുറം ജമാഅത്ത് പരിധിയിലെ മുദരിസുമാര്‍, ഖതീബുമാര്‍, സദര്‍ മുഅല്ലിം, പള്ളി ഇമാമുമാര്‍ എന്നിവര്‍ക്കുള്ള പുതുവസ്ത്ര വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍വ്വഹിച്ചു. 

ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇ.കെ.റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഹബീബ് ദാരിമി ഉദ്ബോധന പ്രസംഗം നടത്തി. തൃക്കരിപ്പൂര്‍ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്‍റ് റഫീഖ് കോട്ടപ്പുറം, നീലേശ്വരം മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍സെക്രട്ടറി ഇബ്രാഹിം പറമ്പത്ത്, പി.എം.എച്ച്.ദിലീഫ്, ഇ.കെ.അബ്ദുള്‍ മജീദ്‌, റഹീം പുഴക്കര, എന്‍.പി.മുഹമ്മദ്‌ കുഞ്ഞിഹാജി പ്രസംഗിച്ചു. സുഹൈല്‍.ഇ.കെ.പ്രര്ത്ഥന നടത്തി. ട്രസ്റ്റ് കണ്‍വീനര്‍ നിസാര്‍.എല്‍.ബി.സ്വാഗതവും ഡയരക്ടര്‍ഇഖ്ബാല്‍.പി.സി.നന്ദിയും പറഞ്ഞു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.