Latest News

പശുവിനെ കൊന്നെന്ന്​ ആരോപിച്ച് ഡയറി ഫാം ഉടമക്ക്​ മർദനം; വീടിന്​ തീയിട്ടു

റാഞ്ചി: പശുവിനെ കൊന്നെന്ന്​ ആരോപിച്ച്​ ഝാർഖണ്ഡിൽ ആൾക്കൂട്ടം ഡയറി ഫാം ഉടമയെ ക്രൂരമായി മർദിച്ചു. ബരീദാബാദിലെ ഉസ്​മാൻ അൻസാരിയാണ്​ ഒരു സംഘം ആളുകളുടെ ആക്രമണത്തിന്​ ഇരയായത്​. ചൊവ്വാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ സംഭവം. അൻസാരിയുടെ വീടിനും ആൾക്കൂട്ടം തീയിട്ടു.[www.malabarflash.com]

1,000 പേരടങ്ങിയ വൻ ആൾക്കൂട്ടമാണ്​ അൻസാരിയെ വീട്​ ആക്രമിച്ചത്​​. സ്ഥലത്തെത്തിയ 39ാളം ​പോലീസുകാർക്കും പരിക്കുണ്ട്​.അൻസാരി ആശുപത്രിയിൽ ചികിൽസയിലാണ്​. സംഭവുമായി ബന്ധപ്പെട്ട്​ 25 പേർ കസ്​റ്റഡിയിലായതായി ​പോലീസ്​ സുപ്രണ്ട്​ അഖിലേഷ്​ ബി വാര്യർ അറിയിച്ചു.
സംഭവം നടന്നയുടൻ പോലീസ്​ സ്ഥലത്തെത്തിയതായും അദ്ദേഹം പറഞ്ഞു. 

സംഭവത്തെ സി.പി.എം ​ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. ഇത്​ ജനാധിപത്യമല്ല ആൾക്കൂട്ടത്തി​ന്റെ ആധിപത്യമാണെന്ന്​ യെച്ചൂരി പറഞ്ഞു.

രാജ്യത്ത്​ പശുവിന്റെ പേരിൽ മുസ്​ലിംകൾക്കെതിരായ വൻതോതിൽ ആക്രമണങ്ങളാണ്​ ഉണ്ടാവുന്നത്​. പശു ഇറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച്‌ ഹരിയാന സ്വദേശിയായ ജൂനൈദ്​ കൊല്ലപ്പെട്ട്​ ദിവസങ്ങൾ കഴിയു​േമ്പാഴാണ്​ സമാനമായ സംഭവം വീണ്ടും റിപ്പോർട്ട്​ ചെയ്യുന്നത്​.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.