Latest News

യുഎഇയിൽ സമൂഹ മാധ്യമങ്ങളിലൂടെ പണപ്പിരിവ്‌ നടത്തുന്നവർക്ക്‌ തടവും പിഴയും ശിക്ഷ

ദുബൈ: യുഎഇയിൽ സമൂഹ മാധ്യമങ്ങളിലൂടെ പണപ്പിരിവ്‌ നടത്തുന്നവർക്ക്‌ തടവും പിഴയും ശിക്ഷയെന്ന് ആഭ്യന്തര മന്ത്രാലയം. അനധികൃതമായി സംഭാവനകൾ സ്വീകരിക്കുന്നവർക്ക്‌ 5ലക്ഷം ദിർഹം വരെയാണു പിഴലഭിക്കുക.[www.malabarflash.com]

ഇ- കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനുള്ള നിയമ പ്രകാരമാണു സമൂഹമാധ്യമങ്ങളും സ്മാർട്‌ സംവിധാനവും ദുരുപയോഗം ചെയത്‌ പണം സ്വരൂപിക്കുന്നവരെ ശിക്ഷിക്കുകയെന്നു അധികൃതർ അറിയിച്ചു.

ഉദാരമതികളിൽ നിന്നും പണം പിരിച്ചെടുക്കുന്നതിനായി വെബ്‌സൈററുകള്‍ രൂപപ്പെടുത്തുക, സംഭാവന സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുക, ഇത്തരം സംവിധാനങ്ങൾ നിയന്ത്രിക്കുക, എതെങ്കിലും സാങ്കേതിക സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കുക എന്നിവയെല്ലാം ഇ-കുറ്റകൃത്യത്തിൽ ഉൾപ്പെടും. 

രണ്ടരലക്ഷം ദിർഹമിൽ കുറയാത്തതും 5 ലക്ഷത്തിൽ കൂടാത്തതും ആയിരിക്കും പിഴ. വാർട്സ്‌ ആപ്‌ ഗ്രൂപ്പുകൾക്ക്‌ രൂപം നൽകി പിരിവെടുക്കുന്നതും ശിക്ഷാർഹമാണു. ഇതിനു മുന്നിൽ നിൽക്കുന്ന അഡ്മിന്മാർ നടപടി നേരിടേണ്ടി വരും.

റമസാനിൽ ഇത്തരം 'ഇ-ഭിക്ഷാടനം ' കൂടുതലാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ നിയമം മന്ത്രാലയം കർശനമാക്കുകയാൺ. ആരാധനാലയം, ആശുപത്രി നിർമ്മാണം, രോഗം, യുദ്ധക്കെടുതി, പട്ടിണി എന്നിവ ചൂണ്ടിക്കാട്ടിയാണു പണപ്പിരിവു പൊലിപ്പിക്കുന്നത്‌. 

ജനങ്ങളുടെ ഔദാര്യ മനോഭാവം ചൂഷണം ചെയ്യുന്നതിനായി പലതരം കഥകൾ പ്രചരിപ്പിച്ചാണു പണപ്പരിവ്‌. ആധുനിക സംവിധാനങ്ങൾ സജ്ജമായതോടെ ഭിക്ഷാടകർ പരമ്പരാഗത യാചനാരീതി കൈയൊഴിഞ്ഞു ഇലക്ട്രോണിക്‌ സൗകര്യങ്ങളിലേക്ക്‌ കളം മാറുകയാണു ചെയ്തത്‌. 
കാലോചിതമായ ഈ മാറ്റം മൂലം കുറഞ്ഞ സമയം കൊണ്ട്‌ കൂടുതൽ പണം പിരിക്കാനാകും. അലിവു തോന്നിക്കാൻ ആളുകൾക്കു മുൻപിൽ വേഷം കെട്ടേണ്ടതില്ല എന്നതും ആധുനിക ഭിക്ഷാടനത്തിന്റ്‌ നേട്ടമാണു. ഇതെല്ലാം തിരിച്ചറിഞു കർശന നിരീക്ഷണവും നിയമനടപടിയുമാണു ആഭ്യന്തര  മന്ത്രാലയത്തിനു നേതൃത്വത്തിൽ സ്വീകരിക്കുന്നത്‌.

അനധികൃത പണപ്പിരിവ്‌ സംബന്ധിച്ചു വിവരം നൽകാൻ സ്വദേശികളോടും വിദേശികളോടും അധികൃതർ അഭ്യർഥിച്ചു. അബുദാബിയിൽ 999, 8002627, ദുബൈ : 800243, ഷാർജ : 06 563 2222, റാസൽഖൈമ: 07 2053372, അജ്മാൻ: 06 7401616, ഉമ്മുൽഖുവയ്ൻ : 999, ഫുജൈറ: 09 2224411, 09 2051100.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.