കോയമ്പത്തൂര്‍: കോടതിയലക്ഷ്യക്കേസില്‍ ആറ് മാസം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജസ്റ്റിസ് കര്‍ണനെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായിരുന്ന കര്ണന് അടുത്തിടെ വിരമിച്ചിരുന്നു.[www.malabarflash.com]
കോയമ്പത്തൂരിലെ ഒരു സ്വകാര്യകോളേജിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസില്‍ നിന്നാണ് കര്‍ണനെ തമിഴ്നാട്-ബംഗാള്‍ പോലീസ് സംയുക്തമായി അറസ്റ്റ് ചെയ്തത്.
കര്‍ണനെ ബുധനാഴ്ച്ച കൊല്‍ക്കത്തയിലേക്ക് കൊണ്ടു പോകുമെന്നാണ് വിവരം. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലേക്കാവും കര്‍ണനെ തടവ് ശിക്ഷയ്ക്കായി കൊണ്ടു പോകുക.
കോടതിയലക്ഷ്യക്കേസില്‍ കഴിഞ്ഞ മെയ് പത്തിനാണ് സുപ്രീംകോടതി കര്ണന് ആറ് മാസം തടവ് ശിക്ഷ വിധിച്ചത്.
എന്നാല്‍ ഇതിനിടെ കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് കടന്ന കര്ണന് ഇവിടെ നിന്ന് ഒളിവില്‍ പോയി.
കര്‍ണനെ കണ്ടെത്താന്‍ തമിഴ്നാട് പോലീസ് സഹായിക്കുന്നില്ലെന്ന് നേരത്തെ ബംഗാള്‍ പോലീസ് പരാതിപ്പെട്ടിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment