Latest News

തീപ്പൊള്ളലേറ്റ് അബോധാവസ്ഥയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു

റിയാദ്​: ബൂഫിയ ജോലിക്കിടെ എണ്ണച്ചട്ടിയിൽ വീണ്​ ശരീരമാസകലം ഗുരുതമായി പൊള്ളലേറ്റ്​ ഒരു മാസത്തിലേറെയായി അബോധാവസ്ഥയിലായിരുന്ന മലയാളി മരിച്ചു.[www.malabarflash.com] 

കണ്ണൂര്‍ കൊളയാട് സ്വദേശി മുഹമ്മദലി കുന്നുമ്മേല്‍ (38) ആണ്​ റിയാദ്​ ശുമൈസി ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചൊവ്വാഴ്​ച രാത്രി മരിച്ചത്​. നെഞ്ച്​ ഉൾപ്പെടെ ശരീരമാസകലം പൊള്ളലേറ്റതിനാൽ വൃക്കയുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു. അതാണ്​ മരണകാരണമായത്​.

റിയാദ് ദീറയിലുള്ള ബൂഫിയയിലായിരുന്നു ജോലി. മുമ്പ്​ ഖത്തറിൽ ജോലി ചെയ്​തിട്ടുള്ള മുഹമ്മദലി ഇക്കഴിഞ്ഞ മേയ്​ 19നാണ്​ റിയാദിലെത്തിയത്​. അന്ന്​ തന്നെ കടയിൽ ജോലിക്ക്​ ചേർന്നു. രണ്ടാം ദിവസമാണ് അപകടം സംഭവിച്ചത്. ജോലിക്കിടയില്‍ അപസ്മാര ബാധയുണ്ടാവുകയും പൂരി ചുട്ടെടുക്കാന്‍ സമീപത്തെ സ്​റ്റൗവില്‍ വച്ചിരുന്ന ചട്ടിയിലെ തിളയ്​ക്കുന്ന എണ്ണയിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു.

ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദലിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞ്​ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരുമാസത്തിലേറെയായി അബോധാവസ്ഥയിൽ തന്നെയായിരുന്നു. ഭാര്യയും നാല്​ കുട്ടികളുടെ പിതാവുമാണ് മുഹമ്മദാലി.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.