Latest News

സേലത്ത് വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു

കോയമ്പത്തൂർ: സേലത്തിന്​ സമീപമുണ്ടായ ബൈക്കപകടത്തിൽ രണ്ട്​ മലയാളി യുവാക്കൾ മരിച്ചു. കോഴിക്കോട്​ കൊയിലാണ്ടി സ്വദേശികളായ റസൽ എന്ന റസത്ത്​ അലി (22), അബ്​ദുൽ ആദിൽ എന്ന അഫ്​സൽ അലി (23) എന്നിവരാണ്​ മരിച്ചത്​.[www.malabarflash.com] 

ചെന്നൈയിലെ സ്വകാര്യ സോഫ്​റ്റ്​വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളാണ്​.

പെരുന്നാൾ ആഘോഷത്തിന്​ ഇവർ ബൈക്കിലാണ്​ ചെന്നൈയിൽനിന്ന്​ നാട്ടി​ലെത്തിയത്​. മൂന്ന്​ ദിവസത്തെ ആഘോഷത്തിനുശേഷം ചൊവ്വാഴ്​ച രാത്രി 11നാണ്​ ഒരേ ബൈക്കിൽ ചെന്നൈയിലേക്ക്​ തിരിച്ചത്​. പാലക്കാട്​, കോയമ്പത്തൂർ, സേലം വഴി കടന്നുപോയ ശേഷം ആത്തൂരിന്​ സമീപം ദേശീയപാതയിൽ നിയന്ത്രണംവിട്ട്​ ബൈക്ക്​ സ​സന്റര്‍ മീഡിയനിൽ ഇടിച്ച്​ തെറിക്കുകയായിരുന്നു. റസൽ സംഭവസ്​ഥലത്തും അബ്​ദുൽ ആദിൽ ആത്തൂർ ഗവ. ആശുപത്രിയിലുമാണ്​ മരിച്ചത്​.

ആറോടെയാണ്​ അപകടം. തലൈവാസൽ പോലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. അപകടത്തിൽപ്പെട്ടവരുടെ ഡ്രൈവിങ്​ ലൈസൻസിലെ വിലാസത്തിൽ ബന്ധപ്പെട്ടാണ്​ പോലീസ്​ ബന്ധുക്കളെ വിവരമറിയിച്ചത്​.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.