കൊച്ചി: എല്‍കെജി വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ബസിനുള്ളില്‍വച്ചു ഡ്രൈവര്‍ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചതെന്ന് കോടതി. കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് 77 ദിവസം ജയിലിലിട്ട വാന്‍ ഡ്രൈവര്‍ റഷീദ് നിരപരാധിയെന്നു കോടതി വിധിച്ചു.[www.malabarflash.com]
പീഡനം നടന്നതിനു തെളിവില്ലെന്നു കണ്ടെത്തിയ കോടതി, ഡ്രൈവര്‍ മരട് സ്വദേശി റഷീദ് നിരപരാധിയാണെന്ന് വിധിക്കുകയായിരുന്നു. കുട്ടിയെ വിളിച്ചുവരുത്തി വാസ്തവം ചോദിച്ചറിയുകയായിരുന്നു കോടതി. ഇതോടെ കേസ് അവസാനിപ്പിക്കാനും കോടതി നിര്‍ദേശം നല്‍കി. 2015 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
സ്‌കൂള്‍ കഴിഞ്ഞു മടങ്ങുംവഴി കുണ്ടന്നൂരിലെ ഹോട്ടലിനുപിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് വാന്‍ ഒതുക്കിനിര്‍ത്തി കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പോലീസ് കേസ്. കുട്ടികളിലൊരാളുടെ അമ്മ നല്‍കിയ പരാതിയില്‍ വേണ്ടത്ര അന്വേഷണം നടത്താതെ കേസെടുക്കുകയായിരുന്നു.
കോടതി വെറുതെ വിട്ടതോടെ തനിക്കും കുടുംബത്തിനുമുണ്ടായ മാനനഷ്ടത്തിനും മാനസിക പീഡനത്തിനും എന്താണ് പകരം നല്‍കുകയെന്ന് ഡ്രൈവര്‍ റഷീദ് ചോദിക്കുന്നു. പീഡനക്കേസില്‍ പെട്ടതിനാല്‍ തനിക്കിനി ആര് ജോലി നല്‍കുമെന്നും ഇയാള്‍ ചോദിക്കുന്നുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment