സംഭവവുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ ശ്യാമിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴുത്തിലും തുടയിലും തോളിലുമെല്ലാം പരിക്കേറ്റ യുവതിയെ പാലാരിവട്ടത്തേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കലൂരിലെ സ്വകാര്യ ലബോറട്ടറിയിൽ ജീവനക്കാരിയായ യുവതി രാവിലെ 6.45 ഓടെ ജോലിക്കായി സ്ഥാപനത്തിലേക്കു പോകുന്ന വഴിയായിരുന്നു ആക്രമണമുണ്ടായത്. കലൂരിൽ വച്ച് ഓട്ടോ തടഞ്ഞു നിർത്തിയാണ് യുവതിയെ ഇയാൾ ആക്രമിച്ചത്. പെയിന്റിംഗിനു മുൻപായി പുട്ടിയിടാൻ ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കൃത്യം നടത്തിയ ശേഷം പ്രതി ബൈക്കിൽ കോതമംഗലത്തേക്കു രക്ഷപ്പെട്ട ശ്യാമിനെ പോലീസ് പിടികൂടുകയായിരുന്നു.
മൂന്നു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും അടുത്ത കാലത്തായി അകൽച്ചയിലായിരുന്നുവെന്നു പോലീസ് പറയുന്നു. വീട്ടിൽ വിവാഹ അഭ്യർഥന നടത്തിയെങ്കിലും അതു യുവതി നിരസിച്ചതിന്റെ വൈരാഗ്യമാണു കഴുത്തു മുറിക്കാനുള്ള കാരണമെന്നു കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജി പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment