Latest News

മഞ്ചേശ്വരം ഉദ്യാവാറില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു

മഞ്ചേശ്വരം : മഞ്ചേശ്വരം ഉദ്യാവാറില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു. കുഞ്ചത്തൂര്‍ ബി എസ് നഗര്‍ കൊളക്കയിലെ പി ടി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷരീഫ് (ഏഴ്), മുഹമ്മദിന്റെ മകന്‍ അസ്‌ലം (എട്ട്), ഹസന്‍കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ അഫ്രീദ് (12) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഉദ്യാവര്‍ ക്ഷേത്രത്തിന് പിറകിലുള്ള പാടത്തോട് ചേര്‍ന്നുള്ള തോടും കുളവും ചേരുന്ന ഭാഗത്ത് കുളിക്കാനായി പോയത്. വൈകുന്നേരം നോമ്പ് തുറയുടെ സമയമായിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൂവരെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മഴയായതിനാല്‍ കുളത്തില്‍ ചെളി നിറഞ്ഞിരുന്നു. മൃതദേഹങ്ങള്‍ ചെളിയില്‍ പൂണ്ട നിലയിലായിരുന്നു.

മാട ജി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മുഹമ്മദ് ഷരീഫും അസ്‌ലമും. അബ്ദുല്‍ അഫ്രീദ് ഉദ്യാവാര അല്‍സഖഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. 
സഫ്രീനയാണ് അഫ്രീദിന്റെ മാതാവ്. സഹോദരങ്ങള്‍: അഷ്‌ക്കര്‍, അറഫാത്ത്.

മൃതദേഹങ്ങള്‍ മംഗല്‍പ്പാടി സി എച്ച് സിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.