Latest News

മസ്ജിദുകള്‍ വിശ്വാസിയുടെ ആത്മീയ അഭയ കേന്ദ്രമാകണം- പേരോട് സഖാഫി

കാസര്‍കോട് : മസ്ജിദുകള്‍ എപ്പോഴും വിശ്വസികളുടെ ആത്മീയ അഭയ കേന്ദ്രങ്ങളായി നിലനില്‍ക്കണെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രസ്താവിച്ചു. ജില്ലാ സുന്നി സെന്ററില്‍ എസ് വൈ എസ് സംഘടിപ്പിച്ച റമസാന്‍ പ്രഭാഷണ പരമ്പരയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

വിശ്വാസിയുടെ മനസ്സ് എപ്പോഴും പള്ളിയുമായി ബന്ധപ്പെട്ട് നില്‍ക്കണം. മനസ്സും ശരീരവും ഒരു പോലെ ശുദ്ധമാകാന്‍ പള്ളിയുമായുള്ള സഹവാസം സഹായകമാവും.. സാമൂഹിക ജീര്‍ണതകള്‍ ശക്തമാകുന്ന സമകാലീന സാഹചര്യങ്ങളില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് ബോധവല്‍കരണം ശക്തമാകണം. വിശുദ്ധ റമളാന്‍ ഇതിനുള്ള സുവര്‍ണാവസരമാകണം. അനുഗ്രഹത്തിന്റെ ആദ്യപത്തില്‍ ലഭിച്ച ആത്മീയതയുടെ ഉണര്‍വില്‍ വരും ദിനങ്ങളെ കര്‍മ്മ ധന്യമാക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് എസ് എച്ച് എ തങ്ങള്‍ ചൗക്കി, സയ്യിദ് ഖമറലി തങ്ങള്‍ തങ്ങള്‍ തളങ്കര, മുഹമ്മദ് സഖാഫി പാത്തൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സുലൈമാന്‍ സഖാഫി ദേശാംകുളം, ബശീര്‍ പുളിക്കൂര്‍, ഹുസൈന്‍ മുട്ടത്തൊടി,ഹാജി അമീറലി ചൂരി, ഇത്തിഹാദ് മുഹമ്മദ് ഹാജി, പി ഇ താജുദ്ദീന്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ജാഫര്‍ സി എന്‍, നാസ്വിര്‍ ബന്താട്, മുഹമ്മദ് ടിപ്പു നഗര്‍, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, സലീം കോപ്പ, തുടങ്ങിയവര്‍ സംബന്ധിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.