Latest News

കഞ്ചാവ് വിൽപന സംഘങ്ങൾ തമ്മിൽ തർക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ടു

മംഗളൂരു: കഞ്ചാവു സംഘാംഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. എട്ടു വർഷം മുമ്പ് കൊല്ലപ്പെട്ട ഗുണ്ടാ സംഘത്തലവൻ വാമഞ്ചൂർ രോഹിയുടെ മകൻ കാട്ടിപ്പൽകെയിലെ പവൻരാജ് ഷെട്ടി (23) ആണു കൊല്ലപ്പെട്ടത്.[www.malabarflash.com]

ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണു സംഭവം. വാമഞ്ചൂരിലെ ആളൊഴിഞ്ഞ വീട്ടിൽ പവൻരാജ് അടക്കം പത്തോളം പേരടങ്ങുന്ന സംഘം സ്ഥിരമായി തമ്പടിച്ചു കഞ്ചാവു വലിക്കാറുള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയും സംഘം ഇവിടെ ഉണ്ടായിരുന്നു. കഞ്ചാവ് ലഹരിയിലുണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയും പവൻ കുത്തേറ്റു മരിക്കുകയും ആയിരുന്നു എന്നാണു പോലീസ് പറയുന്നത്.

കൊല്ലപ്പെട്ട പവൻ അടക്കം സംഘാംഗങ്ങളെല്ലാം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജയിലിലായിരുന്ന പവൻ അടുത്തിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്.


Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.