Latest News

സ്വർണക്കടത്തിന് ഒത്താശ ചെയ്ത വിമാനക്കമ്പനി ജീവനക്കാരൻ പിടിയില്‍

മംഗളൂരു: സ്വർണക്കടത്തിന് ഒത്താശ ചെയ്ത വിമാനക്കമ്പനി ജീവനക്കാരൻ പിടിയിലായി. ജെറ്റ് എയർവേയ്സിലെ ടെക്നിഷ്യൻ കന്യാകുമാരി സ്വദേശി ലാൽബിൻ ജീനിനെ(24) ആണ് റവന്യു ഇന്റലി‍ജൻസ് വിഭാഗം (ഡിആർഐ) അറസ്റ്റ് ചെയ്തത്. 1.166 കിലോ (145.8 പവൻ) സ്വർണം ഇയാളിൽ നിന്നു പിടിച്ചെടുത്തു. [www.malabarflash.com]

പിടികൂടിയ സ്വർണത്തിനു 31.41 ലക്ഷം രൂപ വില വരും. ബിസ്കറ്റ് രൂപത്തിലായിരുന്നു സ്വർണം.

കള്ളക്കടത്തു സംഘം വിമാനത്തിൽ ഒളിപ്പിച്ച സ്വർണം പുറത്തെത്തിക്കാൻ സഹായിക്കവേയാണ് ഇയാൾ പിടിയിലായത്. ദുബായിൽ നിന്നെത്തിയ ജെറ്റ് എയർവേയ്സ് വിമാനത്തിലാണു സ്വർണം കടത്തിയത്. കള്ളക്കടത്തു സംഘാംഗം സ്വർണം വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച് മംഗളൂരുവിൽ ഇറങ്ങി. പിന്നാലെ അറ്റകുറ്റപ്പണിക്കെന്ന പേരിൽ വിമാനത്തിൽ കയറുന്ന ഇയാൾ സ്വർണം എടുത്ത് പുറത്തുള്ള കള്ളക്കടത്തു സംഘാംഗത്തിന് എത്തിച്ചുകൊടുക്കുകയാണു ചെയ്തിരുന്നത്.

രഹസ്യവിവരം ലഭിച്ച ഡിആർഐ, വിമാനത്തിൽ അറ്റകുറ്റപ്പണി കഴിഞ്ഞു പുറത്തിറങ്ങിയ ഉടൻ ഇയാളെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചു. ഇതോടെയാണു പാന്റ്സിന്റെ പിന്നിലുള്ള പോക്കറ്റുകളിൽ നിന്നു സ്വർണം കണ്ടെടുത്തത്. വൈകിട്ട് നഗരത്തിലെ പ്രമുഖ വാണിജ്യ സമുച്ചയത്തിൽ കള്ളക്കടത്തു സംഘത്തിനു കൈമാറാനായിരുന്നു പദ്ധതി. 

20,000 രൂപയാണ് ഇതിന് ലാൽബിനു പ്രതിഫലം നിശ്ചയിച്ചിരുന്നത്. മുൻപ് നാലു തവണ ഇത്തരത്തിൽ കള്ളക്കടത്തു സ്വർണം വിമാനത്താവളത്തിനു പുറത്ത് എത്തിച്ചു കൊടുത്തതായും ഇയാൾ മൊഴി നൽകി.




Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.