കൂത്തുപറമ്പ്: കണ്ണവം വനത്തിലൂടെ തൊഴിലുറപ്പ് ജോലിക്കു പോകുകയായിരുന്ന വീട്ടമ്മ മരക്കൊമ്പ് ദേഹത്തു വീണ് മരിച്ചു. കണ്ണവം കോളനിയിലെ എളമാങ്കിലിൽ പരേതനായ ഏരുവിന്റെ ഭാര്യ കെ.മാലതി (55)യാണു മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. മാലതി തനിച്ചായിരുന്നു ജോലിക്കു പോയിരുന്നത്. ജനവാസ മേഖലയല്ലാത്തതിനാൽ രണ്ടു മണിക്കൂറോളം കഴിഞ്ഞാണ് സംഭവം പുറത്തറിഞ്ഞത്.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment