മംഗളൂരു: ഓട്ടോ ഡ്രൈവറും എസ്.ഡി.പി.ഐ അമ്മുന്‍ജെ മേഖലാ പ്രസിഡന്റുമായ അഷറഫ് കലായിയെ കൊലപ്പെടുത്തിയ കേസില്‍ ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റിലായി.[www.malabarflash.com]
ഭരത് കുമാര്‍ കുംദേലുവാണ് മംഗളൂരു പോലീസിന്റെ പിടിയിലായത്. ജൂണ് 21 നാണ് ഓട്ടം വിളിച്ചുകൊണ്ടുപോയ അജ്ഞാതര്‍ അഷറഫിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ബണ്ട്വാളിനടുത്ത് ബഞ്ജനപ്പടവില്‍ വെച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ബണ്ട്വാള്‍ താലൂക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിലാണ് സംഭവം.
അഷറഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പ്രധാന പങ്കുവഹിച്ചയാളാണ് ഭരത് കുമാറെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലാവരുടെ എണ്ണം ഏഴായി.
No comments:
Post a Comment