Latest News

ശബ്ദ മലിനീകാരികളില്‍ മുസ്ലീം പള്ളിയുടെ ചിത്രം; വിവാദമായി പാഠ പുസ്തകം

ന്യൂഡൽഹി: ശബ്ദമലിനീകരണം ഉണ്ടാക്കുന്നവയുടെ കൂട്ടത്തില്‍ മുസ്ലീം പള്ളിയെ ചിത്രീകരിച്ച ആറാം ക്ലാസ്സ് പാഠ പുസ്തകം വിവാദമാകുന്നു. ഐ സിഎസ്ഇ സിലിബസ്സിലുള്ള ശാസ്ത്ര പാഠപുസ്തകത്തില്‍ ശബ്ദ മലിനീകരണത്തെ കുറിച്ച് പഠിപ്പിക്കുന്ന പാഠഭാഗത്തിലാണ് വിവാദ ചിത്രം ഉള്ളത്.[www.malabarflash.com]

ഉയര്‍ന്ന ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന കാറുകള്‍, തീവണ്ടി, വിമാനം എന്നിവയുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് പള്ളിയുടെ ചിത്രവും ചേര്‍ത്തിട്ടുള്ളത്.

'ഇത്തരത്തില്‍ അഭിപ്രായ അനൈക്യമുള്ള, വിവാദമുള്ള ഉള്ളടക്കമുള്ള പാഠഭാഗങ്ങള്‍ ഏതെങ്കിലും സ്‌കൂളുകളില്‍ പഠിപ്പിക്കുന്നുണ്ടെങ്കില്‍ സ്‌കൂളുകള്‍ക്കും പുസ്തകമിറക്കുന്ന പബ്ലിഷര്‍മാര്‍ക്കുമാണ് അതിന്റെ ഉത്തരവാദിത്വം. അവരാണ് ഇവയെല്ലാം ശ്രദ്ധിക്കേണ്ടതെന്ന്' ഐസിഎസ്ഇ ചീഫ് എക്സിക്യൂട്ടീവ് ജെറി ആരത്തൂണ്‍ പറയുന്നു.

പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷന്‍ സമര്‍പ്പിച്ചിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലെ കൂട്ടായ്മ.

തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നുവെന്ന് സെലീന പബ്ലിഷര്‍സ് ഇതിനോടകം അറിയിച്ചിട്ടുണ്ട്. മാത്രമല്ല പുസ്തകത്തില്‍ നിന്ന് ചിത്രം നീക്കം ചെയ്യുമെന്നും അവര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.