Latest News

ആതിരയുടെ തിരോധാനം: പോലീസ് നോട്ടീസ് പുറത്തിറക്കി

ഉദുമ: മതാപിതാക്കള്‍ക്ക് കത്തെഴുതിവെച്ച് വെച്ച് വീടുവിട്ടിറങ്ങിയ കരിപ്പോടി ഉദുമ കരിപ്പോടി കണിയംപാടിയില്‍ ആതിരയെ (23) കണ്ടെത്താനായി ബേക്കല്‍ നോട്ടീസ് പുറത്തിറക്കി..[www.malabarflash.com]

എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും പോലീസ് നോട്ടീസ് കൈമാറിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും നോട്ടീസ് പതിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് ആതിരയെ കാണാതായത്. മത പഠനത്തിന് പോകുന്നുവെന്ന് അറിയിച്ചു കൊണ്ടുള്ള പതിനഞ്ച് പേജുള്ള കത്ത് എഴുതി വെച്ചാണ് ആതിര വീട്ടില്‍ നിന്നും ഇറങ്ങിയത്. ആശുപത്രിയില്‍ പോകുന്നുവെന്നു പറഞ്ഞാണ് യുവതി പോയത്. 

യുവതിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 04672236224, 9497964323, 9497980916 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.