Latest News

വെങ്കയ്യ നായിഡു എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി

ന്യൂഡൽഹി: കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം.[www.malabarflash.com] 

രാജ്യസഭാംഗമായ വെങ്കയ്യ, നിലവിൽ നഗരവികസനമന്ത്രിയാണ്. ‘ധാരാളം അനുഭവസമ്പത്തുള്ള നേതാവാണ് വെങ്കയ്യ. തീരുമാനം എൻഡിഎ സഖ്യകക്ഷികൾ സ്വാഗതം ചെയ്തു’ വെങ്കയ്യയുടെ പേര് ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.

മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി. വെങ്കയ്യ നായിഡുവിന്റെ പേര് കൂടാതെ സി. വിദ്യാസാഗർ റാവുവിനെയാണ് തൽസ്ഥാനത്തേക്ക് എൻഡിഎ പരിഗണിച്ചത്.

ഒാഗസ്റ്റ് അഞ്ചിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 18ആണ് നോമിനേഷൻ നൽകാനുള്ള അവസാന ദിവസം. എംപിമാർക്ക് മാത്രമാണ് ഉപരാഷ്ട്രപതി തിര‍ഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്താൻ അവകാശം. ലോക്സഭയിൽനിന്നും രാജ്യസഭയിൽ നിന്നുമായി 787 എംപിമാരാണ് വോട്ടുചെയ്യുക.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.