Latest News

പാചവാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു; ഓരോ മാസവും സിലിണ്ടറിന് 4 രൂപ കൂട്ടും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മാര്‍ച്ചോടെ പാചകവാതക സബ്‌സിഡി പൂര്‍ണമായും എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2018 മാര്‍ച്ച് വരെ ഓരോ മാസവും സിലിണ്ടറിന് 4 രൂപ വീതം വര്‍ധിപ്പിക്കും. ഇതിനായി രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ലോക്‌സഭയെ അറിയിച്ചു.[www.malabarflash.com]

14.2 കിലോ വരുന്ന സിലിണ്ടറിന് പ്രതിമാസം രണ്ടുരൂപ വര്‍ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയ്ക്ക് നേരത്തെ തന്നെ പെട്രോളിയം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ഇരട്ടിയാക്കാനാണ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നിലവില്‍ ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 14.2 കിലോയുടെ 12 സിലിണ്ടറാണ് സബ്‌സിഡിയോടെ നല്‍കുന്നത്. 12ല്‍ കൂടുതല്‍ ആവശ്യമുള്ളവര്‍ ഉയര്‍ന്ന വില നല്‍കണം. 2016 ജൂലൈ മുതലാണ് രണ്ടു രൂപ കൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. അതിന് ശേഷം കമ്പനികള്‍ 10 തവണ വില കൂട്ടിയിട്ടുണ്ട്. 

2017 മെയ് 30നാണ് പ്രതിമാസ വില വര്‍ധന നാലുരൂപയാക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് മന്ത്രി പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ഇത് നിലവില്‍ വന്നിട്ടുണ്ട്. 2018 മാര്‍ച്ചോടെയോ അതിനു മുമ്പ് നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്‌ക്കോ സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ജൂണ്‍ ഒന്നിന് ശേഷം രണ്ടുതവണ എണ്ണക്കമ്പനികള്‍ പാചകവാതക വില വര്‍ധിപ്പിച്ചു. ജൂലൈ ആദ്യത്തോടെ സിലിണ്ടറിന് 32 രൂപയുടെ വര്‍ധനയുണ്ടായി. ആറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വര്‍ധനയായിരുന്നു ഇത്. മെയ് 30ലെ ഉത്തരവും ജിഎസ്ടി കൂടി ചേര്‍ന്നപ്പോഴാണ് ഇത്രയും വര്‍ധനയുണ്ടായത്. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ സബ്‌സിഡിയോടെയുള്ള പാചകവാതക സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 419.18 രൂപയായിരുന്നു. ഇപ്പോഴത് 477.46 രൂപയാണ്. 18.11 കോടി ഉപഭോക്താക്കളാണ് രാജ്യത്ത് സബ്‌സിഡിയോടെയുള്ള പാചകവാതകത്തിനുള്ളത്. ഇതില്‍ പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന പ്രകാരം സൗജന്യ പാചകവാതക കണക്്ഷന്‍ ലഭിച്ച 2.5 കോടി പാവപ്പെട്ട സ്ത്രീകളും ഇതിലുള്‍പ്പെടും. ഇവരെയെല്ലാം സര്‍ക്കാര്‍ തീരുമാനം ദോഷകരമായി ബാധിക്കും. സബ്‌സിഡി ഇല്ലാത്ത 2.66 ഉപഭോക്താക്കളും രാജ്യത്തുണ്ട്.


Monetize your website traffic with yX Media

 Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.