Latest News

14 കോടി രൂപക്ക് പണിത പാലത്തിനു അപ്രോച്ച് റോഡ് ഇല്ല; നോക്കുകുത്തിയായി മലങ്കരെ പാലം

കാസര്‍കോട്: എന്‍മകജെ പഞ്ചായത്തിലെ മലങ്കരെ പാലം പണിതിട്ടും അപ്രോച്ച് റോഡില്ലാത്തത് ഗതാഗതത്തിനു തടസമാകുന്നു.[www.malabarflash.com]

മുണ്ട്യത്തടുക മലങ്കരെ പജ്ജാനം എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച് 2008ല്‍ എല്‍ ഡി എഫ് ഭരണകാലത്താണ് മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി 14 കോടി രൂപ മുടക്കി റോഡും പാലവും നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചത്. എന്നാല്‍ പാലം നിര്‍മ്മിച്ചത് തുടര്‍ന്നു വന്ന യു ഡി എഫ് ഭരണകാലത്തായിരുന്നു.

എന്നാല്‍ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് സമയത്തു അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാകാതെ ഉദ്ഘടനം നടത്തുകയും ചെയ്തു. ഷേണി സ്‌കൂള്‍, ഷേണി വില്ലേജ്, ബാഡൂര്‍ ഐ ടി ഐ, എന്‍മകജെ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന പാതയാണ് ഇത്.

ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും മറ്റു യാത്രക്കാരും ആശ്രയിക്കുന്ന ഈ പാതയില്‍ പണി പൂര്‍ത്തിയാകാതെ ഉദഘാടനം ചെയ്ത് മൂന്ന് വര്‍ഷമായിട്ടും അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകത്തത് ഗതാഗത തടസം ഉണ്ടാകുന്നു.

എത്രയും പെട്ടന്ന് അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.


Monetize your website traffic with yX Media

 Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.