ന്യൂഡല്‍ഹി: വന്‍ വിപണി സാധ്യത ലക്ഷ്യമിട്ട് ത്രസിപ്പിക്കുന്ന ഓഫറുകളുമായി റിലയന്‍സ് ജിയോ വീണ്ടും. ഏറെക്കാലമായി പറഞ്ഞ് കേട്ടിരുന്ന ജിയോയുടെ പുതിയ 4ജി ഫീച്ചര്‍ ഫോണാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.[www.malabarflash.com]
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
രാജ്യത്തെ എല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍ സൗജന്യമായി നല്‍കുമെന്ന് കമ്പനി അറിയിച്ചു. എന്നാൽ 1500 രൂപ തിരിച്ചുലഭിക്കുന്ന തുകയായി നൽകേണ്ടിവരും.
ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് 153 രൂപ മാസം റീചാര്‍ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ഡേറ്റ, വോയ്‌സ് കോളുകള്‍ എന്നിവയും ലഭിക്കും. സൗജന്യമായി നല്‍കുന്ന ഫോണിന്റെ ബുക്കിങ് ആഗസ്റ്റ് 24ന് തുടങ്ങും.
ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് 153 രൂപ മാസം റീചാര്‍ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ഡേറ്റ, വോയ്‌സ് കോളുകള്‍ എന്നിവയും ലഭിക്കും. സൗജന്യമായി നല്‍കുന്ന ഫോണിന്റെ ബുക്കിങ് ആഗസ്റ്റ് 24ന് തുടങ്ങും.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നാല്‍പതാമത് എജിഎം മീറ്റിങ്ങിലാണ് മുകേഷ് അംബാനി രാജ്യത്തെ മൊബൈല്‍ വിപണിയെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത്. ഈ വർഷം സെപ്റ്റംബർ മുതൽ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കും.
24രൂപയുടേയും 54 രൂപയുടേയും ചെറിയ പ്ലാനുകളും ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 54 രൂപയ്ക്ക് ഒരു ആഴ്ചയും 24 രൂപയ്ക്ക് രണ്ട് ദിവസവും ഉപയോഗിക്കാം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment