കാഞ്ഞങ്ങാട്: 23 വയസുവരെ ഓമനിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളുടെ കണ്ണീരിനെ അവഗണിച്ച് ഉദുമ കണിയമ്പാടിയിലെ ആതിര സ്വന്തം ഇഷ്ടത്തിനുപോയി. വ്യാഴാഴ്ച രാത്രി തന്നെ പരവനടുക്കത്തെ മഹിളാമന്ദിരത്തിലേയ്ക്ക് മാറ്റിയ ആതിരയെന്ന ആയിഷ കൂടുതല്‍ പഠനത്തിനായി മലപ്പുറത്തെ പഠന കേന്ദ്രത്തിലേക്ക് പോകും.[www.malabarflash.com]
ഈ മാസം പത്തിനു ആണ് ആതിരയെ കാണാതായത്. ഡോക്ടറെ കാണാനാണെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ മകള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഈ മാസം പത്തിനു ആണ് ആതിരയെ കാണാതായത്. ഡോക്ടറെ കാണാനാണെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ മകള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് ആതിരയുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ ദീര്‍ഘമേറിയ കത്ത് കണ്ടെടുത്തിരുന്നു. ഇസ്ലാം മതത്തില്‍ ചേരാന്‍ പോവുകയാണെന്നാണ് കത്തില്‍ വ്യക്തമാക്കിയിരുന്നത്.
16 ദിവസത്തോളം ആതിരയെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തിയിരുന്നുവെങ്കിലും കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു. രണ്ടു ദിവസം മുമ്പ് ഫോണ്‍ ഓണ്‍ ചെയ്യുകയും എറണാകുളമാണ് ലൊക്കേഷനെന്നു വ്യക്തമാവുകയും ചെയ്തു. അവിടം കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയോടെ ആതിര, ആയിഷയായി പേരും വേഷവും മാറി കണ്ണൂര്‍ ബസ്സ്റ്റാന്റില്‍ ബേക്കല്‍ പോലീസിനു മുമ്പാകെ പ്രത്യക്ഷപ്പെട്ടത്.
ഉടന്‍ കസ്റ്റഡിയിലെടുത്ത് ബേക്കലിലെത്തി വിശദമായ മൊഴിയെടുത്തു. സ്വന്തം ഇഷ്ടത്തിനാണ് വീട്ടില്‍ നിന്നിറങ്ങിയതെന്നും വര്‍ഷങ്ങളായി ഇസ്ലാമിനെ കുറിച്ച് പഠിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ ഇസ്ലാമില്‍ ചേര്‍ന്നു ആയിഷയെന്നു പേരു സ്വീകരിച്ചുവെന്നും പോലീസിനു മൊഴി നല്‍കി.
വീട്ടുകാര്‍ സ്വീകരിക്കുകയാണെങ്കില്‍ പുതിയ വിശ്വാസ പ്രകാരം അവരോടൊപ്പം താമസിക്കുമെന്നും മൊഴി നല്‍കി. കണ്ണൂരിലെ സുഹൃത്തിന്റെ വീട്ടിലാണ് ഇത്രയും ദിവസം താമസിച്ചിരുന്നതെന്നും തന്നെ ആരും കൊണ്ടുപോയതല്ലെന്നും മൊഴി നല്‍കി. തുടര്‍ന്ന് കനത്ത പോലീസ് കാവലില്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കുന്നതിനായി കാഞ്ഞങ്ങാട്ടേക്കു എത്തിച്ചു.
ആതിരയെ കോടതിയില്‍ ഹാജരാക്കാന്‍ സാധ്യതയുണ്ടെന്നു സംശയിച്ച് വന്‍ ജനകൂട്ടം മജിസ്ട്രേറ്റിന്റെ വസതിക്കു സമീപത്തു തടിച്ചു കൂടിയിരുന്നു. ഇവരെ പോലീസ് ലാത്തിവീശി ഓടിച്ച ശേഷമാണ് യുവതിയെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയത്.
പോലീസിനു നല്‍കിയ മൊഴി യുവതി കോടതിയിലും ആവര്‍ത്തിച്ചു. തുടര്‍ന്ന് പ്രായപൂര്‍ത്തിയായ യുവതി എന്ന നിലയില്‍ ആതിരയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടു.
പഠനത്തിനു മലപ്പുറത്തേക്കു പോകുന്നതുവരെ പരവനടുക്കം മഹിളാമന്ദിരത്തില്‍ താമസിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment