നീലേശ്വരം: കോട്ടപ്പുറം സി.എച്ച്.മുഹമ്മദ് കോയ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓളങ്ങളിലൊരു സായാഹ്നം എന്ന പേരിൽ കോട്ടപ്പുറം മുതൽ അഴിത്തല വരെ ഹൌസ് ബോട്ടിൽ ഏർപ്പെടുത്തിയ വഞ്ചിവീട് സംഗമം പ്രവർത്തകർക്ക് ആവേശം വിതറുന്നതും നവ്യാനുഭവവുമായി.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സംഗമം ടി.പി.സിയാദിന്റെ അദ്ധ്യക്ഷതയിൽ നീലേശ്വരം മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് സി.കെ.കെ.മാണിയൂർ ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റിന്റെ ധനസഹായ വിതരണം കോട്ടപ്പുറം ജമാഅത്ത് പ്രസിഡണ്ട് ഇ.കുഞ്ഞബ്ദുള്ളക്ക് നൽകിക്കൊണ്ട് സി.കെ.കെ.മാണിയൂർ നിർവ്വഹിച്ചു.
ശില്പിയും ഡോക്യുമെന്ററി സംവിധായകനുമായ കെ.പി.നൗഷാദ് മാസ്റ്റർക്കുള്ള ഉപഹാരം നീലേശ്വരം മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇബ്രാഹിം പറമ്പത്ത് സമ്മാനിച്ചു.
വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ ഹക്കീം മാസ്റ്റർ മാടക്കാൽ പ്രഭാഷണം നടത്തി. തൃക്കരിപ്പൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് റഫീഖ് കോട്ടപ്പുറം, ഇ.കുഞ്ഞബ്ദുള്ള, ഇബ്രാഹിം പറമ്പത്ത്, ഇ.കെ.റഷീദ്, റഹീം പുഴക്കര, ഇ.എം.കുട്ടി ഹാജി, എൻ.പി.മുഹമ്മദ് കുഞ്ഞി ഹാജി, എൽ.ബി.നിസാർ,ഇ.കെ.മജീദ്, കെ.പി.നൗഷാദ് മാസ്റ്റർ, എം.ഇസ്മായിൽ മാസ്റ്റർ, കെ.പി.ഷാഹി, പി.എം.എച്ച്.ദിലീഫ്, ശിഹാബ് പൂമാടം പ്രസംഗിച്ചു
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment