Latest News

പെട്രോള്‍ പമ്പുകള്‍ രാജ്യവ്യാപകമായി 12ന് അടച്ചിടും

ന്യൂഡല്‍ഹി: ഈ മാസം 12ന് ദേശീയ വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഓള്‍ ഇന്ത്യ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.[www.malabarflash.com]

ദിവസം തോറും പെട്രോള്‍ വില മാറുന്ന സാഹചര്യത്തില്‍ സുതാര്യമായി വില പ്രദര്‍ശിപ്പിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ യന്ത്രവത്കൃത സംവിധാനം ഏര്‍പ്പെടുത്താന്‍ കമ്പനികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പദ്ധതി നടപ്പാക്കുന്നതില്‍ കമ്പനികള്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് സമരം. 

കഴിഞ്ഞ ദിവസം പെട്രോളിയം മാര്‍ക്കറ്റിങ് കമ്പനി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ വില സംരക്ഷിക്കുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു എന്ന് പെട്രോളിയം ഡീലേഴസ് വക്താവ് അലി ദാരുവാലാ അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം കൈകൊള്ളാന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാരണത്തില്‍ പെട്രോളിയം ഡീലേഴ്‌സ് സമരവുമായി മുന്നോട്ടു പോകുകയാണ്. 

കഴിഞ്ഞ മാസം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യാതെ സമരം നടത്താന്‍ സംഘടന തീരുമാനിച്ചിരുന്നു. എന്നാല്‍, പിന്നീട് സമരത്തില്‍ നിന്നു പിന്‍മാറി. രാജ്യത്ത് ഒരു സംസ്ഥാനത്തു പോലും യന്ത്രവത്കൃത സംവിധാനം ഏര്‍പ്പെടുത്താന്‍ പെട്രോളിയം കമ്പനികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് വെസ്റ്റ് ബംഗാള്‍ പെട്രോൡയം ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തുഷാര്‍ സെന്‍ പറഞ്ഞു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.