Latest News

''പൊന്നു മോനെ കൊല്ലാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല അതു കൊണ്ട് ഞങ്ങള്‍ മാത്രം പോകുന്നു മോനെ പൊന്നു പോലെ നോക്കണം ഒരു കുറ്റവും കുറവും വരുത്തരുത്. ''

രാജപുരം: കുടുംബത്തോടെ ജീവനൊടുക്കണമെന്നായിരുന്നു സുനിലിന്റെയും ജയലക്ഷ്മിയുടെയും തീരുമാനം. എന്നാല്‍ മകനെ കൊല്ലാനുള്ള ത്രാണി മകനെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഈ മാതാപിതാക്കള്‍ക്കുണ്ടായില്ല.[www.malabarflash.com]

മരിക്കുന്നതിനു മുമ്പ് സുനില്‍ കുമാര്‍ എഴുതിയ ആത്മഹത്യാക്കുറിപ്പിലാണ് ഈ പരാമര്‍ശം ഉള്ളത്. ''പൊന്നു മോനെ കൊല്ലാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല അതു കൊണ്ട് ഞങ്ങള്‍ മാത്രം പോകുന്നു മോനെ പൊന്നു പോലെ നോക്കണം ഒരു കുറ്റവും കുറവും വരുത്തരുത്. '' സുനിലിന്റെ ആത്മഹത്യാ കുറിപ്പില്‍ മാതാപിതാക്കളോട് ഇങ്ങനെ പറയുന്നു. ആത്മഹത്യാ കുറിപ്പ് രാജപുരം പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കോളിച്ചാല്‍ എരിഞ്ഞിലംകോട് അയ്യപ്പ ഭജനമഠത്തിനു സമീപത്തെ പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്‍ എ കെ ദിവാകരന്‍-സുമതി ദമ്പതികളുടെ മകന്‍ അമയന്നൂര്‍ ചേരി വീട്ടില്‍ സുനില്‍കുമാര്‍ (32), ഭാര്യ ജയലക്ഷ്മി (27)എന്നിവരെയാണ് വീട്ടിനകത്തെ കിടപ്പുമുറിയില്‍ തിങ്കളാഴ്ച രാവിലെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിസ നല്‍കാമെന്ന് പറഞ്ഞ് ഹരിയാനയിലെ ട്രാവല്‍ ഏജന്‍സിയാണ് സുനില്‍ കുമാറിനെ കബളിപ്പിച്ചത് കാനഡ സിംഗപ്പൂര്‍, എന്നിവിടങ്ങളിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് ഹരിയാനയിലെ ട്രാവല്‍ ഏജന്‍സി സുനില്‍കുമാര്‍ മുഖേന നിരവധി യുവാക്കളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയിരുന്നു. ഒടുവില്‍ ട്രാവല്‍ ഏജന്‍സി മുങ്ങിയതോടെ സുനില്‍ അരക്കോടി രൂപയിലേറെ കടക്കാരനായി. പണം നല്‍കിയവര്‍ തിരികെ ചോദിച്ചെത്തിയോടെയുള്ള മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

അതേ സമയം കടം വീട്ടാനുളള സാമ്പത്തിക സ്രോതസ്സ് സുനില്‍ ഉണ്ടെന്നിരിക്കെ ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റു കാരണങ്ങള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരുന്നു. ഞായറാഴ്ച രാത്രി പതിവു പോലെ ഭക്ഷണം കഴിച്ച ശേഷമാണ് മകനോടൊപ്പം ഇരുവരും കിടന്നുറങ്ങിയത്. മകന്‍ ഉറങ്ങിയ ശേഷം രാത്രി തന്നെ ഇരുവരും ജീവനൊടുക്കിയെന്നാണ് അനുമാനിക്കുന്നത്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.