Latest News

കോഴിക്കോട് വ്യാജമദ്യം കഴിച്ച് ഒരാള്‍ മരിച്ചു; 5 പേര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്:  മലയമ്മയില്‍ വ്യാജമദ്യം കഴിച്ച ഒരാള്‍ മരിച്ചു. അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

ചാത്തമംഗലം സ്വദേശി ബാലനാണ് (54)മരിച്ചത്. ബാലനൊപ്പം മദ്യപിച്ച സന്ദീപ്, ചേക്കുട്ടി, ഹരിദാസ്, തൊമ്മന്‍, സുരേഷ് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. ആശുപത്രിയില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തില്‍ ചേര്‍ത്ത് കുടിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

കുന്ദമംഗലത്തിനടുത്ത് മലയമ്മയില്‍ വ്യാഴാഴ്ച കിണര്‍ നന്നാക്കുന്നതിനിടെ ഒരുമിച്ച് മദ്യം കഴിച്ചവരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ബാലന്‍ ആസ്പത്രിയില്‍ എത്തുന്നതിന് മുമ്പുതന്നെ മരിച്ചു.

സന്ദീപ് സ്വകാര്യ ആസ്പത്രിജീവനക്കാരനാണ്. ഇയാള്‍ കൊണ്ടുവന്ന സ്പിരിറ്റ് ഉപയോഗിച്ചതാവാം അപകടകാരണമെന്നാണ് കരുതുന്നത്. രണ്ടുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതോടെ പോലീസ് നടത്തിയ തിരച്ചിലിനിടെയാണ് മറ്റുള്ളവരേയും അവശ നിലയില്‍ കണ്ടെത്തിയത്. ഇവരെ പോലീസാണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.