Latest News

'സ്പിന്നര്‍' പോലുള്ള കളിപ്പാട്ടങ്ങളുടെ സുരക്ഷാപരിശോധന നിര്‍ബന്ധമെന്ന് അധികൃതര്‍

മനാമ: മനോസംഘർഷം കുറക്കാനും ഉല്ലാസം പ്രദാനം ചെയ്യാനുമെന്ന പേരിൽ വിപണിയിലെത്തുന്ന ‘സ്​പിന്നർ’ പോലുള്ള കളിപ്പാട്ടങ്ങളുടെ സുരക്ഷാപരിശോധന നിർബന്ധമാക്കണമെന്ന്​ അധികൃതർ. ഇവ വിപണിയിൽ എത്തും മുമ്പ്​ തന്നെ ഇത്തരം പരിശോധനകൾ പൂർത്തിയാക്കണമെന്നാണ്​ നിർദേശം.[www.malabarflash.com]

ബഹ്​റൈനിൽ വലിയ പ്രചാരം നേടിയ ‘സ്​പിന്നർ’ ഉൾപ്പെടെയുള്ള ചില ഉൽപ്പന്നങ്ങളെ കഴിഞ്ഞ ദിവസം വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം ‘കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ’ പട്ടികയിൽ പെടുത്തിയിട്ടുണ്ട്​.

മ​ന്ത്രാലയത്തി​​ന്റെ ‘സ്​റ്റാൻറഡൈസേഷൻ ആൻറ്​ മെറ്റീറോളജി വിഭാഗം’ നിഷ്​കർഷിച്ച മാനദണ്ഡങ്ങളുടെ കടമ്പ കടക്കാത്ത ഉൽപന്നങ്ങൾക്കെതിരെ എന്ത്​ നടപടിയാണുണ്ടാവുക എന്ന കാര്യം വ്യക്തമല്ല. പുതിയ തീരുമാനപ്രകാരം ഇത്തരം കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്യുന്നവർ ഇതുപയോഗിച്ചുള്ള കളികളുടെ സുരക്ഷാകാര്യങ്ങളിൽ ഉത്തരവാദിത്തമുള്ളവരായിരിക്കുമെന്ന് ‘സ്​റ്റാൻറഡൈസേഷൻ ആൻറ്​ മെറ്റീറോളജി വിഭാഗം’ മേധാവി മോന അൽഅലവി വ്യക്തമാക്കി.

ഇത്തരം സാധനങ്ങൾ നിർമിക്കുന്നവർ എന്ത്​ പേരിടുന്നു എന്നത്​ വിഷയമല്ലെന്നും കൂടുതലും കുട്ടികൾ ഉപയോഗിക്കുന്നതിനാൽ ‘സ്​പിന്നർ’ പോലുള്ളവ കളിപ്പാട്ടമായാണ്​ മന്ത്രാലയം കാണുന്നതെന്നും അവർ പറഞ്ഞു.അതിനാൽ, കുട്ടികളുടെ കളികളുമായി ബന്ധപ്പെട്ട നിർദേശങ്ങളും നിയന്ത്രണങ്ങളുമാണ്​ ഇതിനും ബാധകമാവുക. 

സ്​പിന്നർ പോലുള്ള അഴിച്ചുമാറ്റാവുന്ന സാധനങ്ങൾ ചെറിയ കുട്ടികൾക്ക്​ അപകടമുണ്ടാക്കാനും സാധ്യതയുണ്ട്​. ഇത്തരം കളിപ്പാട്ടങ്ങളിലെ ചെറിയ ഭാഗങ്ങൾ അടർത്തിയെടുത്ത്​ കുട്ടികൾ വിഴുങ്ങിയാൽ അത്​ അപകടം ക്ഷണിച്ച്​ വരുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.