Latest News

സംരക്ഷണം വാഗ്ദാനങ്ങളിലൊതുങ്ങി; ഉദുമ കൊപ്പല്‍ കാപ്പില്‍ തീരങ്ങള്‍ കടലെടുക്കുന്നു

ഉദുമ: ഉദുമ കൊപ്പല്‍ കാപ്പില്‍ കടല്‍ത്തീരങ്ങള്‍ കടലെടുക്കുന്നു. തെങ്ങുകളും വന്‍ വൃക്ഷങ്ങളും ഉള്‍പ്പെടെയുള്ള ഏക്കറുകണക്കിന് ഭൂമിയാണ് കടല്‍ കവര്‍ന്നത്. ഇവിടെയുളള നിരവധി തെങ്ങുകളും മരങ്ങളും കടലെത്തിരിക്കുകയാണ്‌. യാത്രാ സൗകര്യത്തിന് നാട്ടുകാര്‍ ചേര്‍ന്ന് നിര്‍മ്മിച്ച കൊപ്പല്‍ ബീച്ച് റോഡും ശക്തമായ തിരമാലകളാല്‍ മുഴുവനായും തകര്‍ന്നിരിക്കയാണ്.[www.malabarflash.com]

ജീവനും സ്വത്തിനും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികളും അധികാരികളും സംരക്ഷണം വാഗ്ദാനങ്ങളില്‍ ഒതുക്കുകയാണ്.

പി. കരുണാകരന്‍, എം.പി., എം.എല്‍ എ കെ.കുഞ്ഞിരാമന്‍, കലക്ടറായിരുന്ന മുഹമ്മദ് സഗീര്‍ എന്നിവര്‍ നേരിട്ടു സ്ഥലം സന്ദര്‍ശിക്കുകയും കടല്‍ഭിത്തി നിര്‍മ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് തീരദേശ വാസികളെ വിശ്വസിപ്പിക്കുകയും ചെയ്തതാണ്. 

എന്നാല്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ല എന്ന പരാതിയുമായി നാട്ടുകാര്‍ സമരത്തിനിറങ്ങാന്‍ ഒരുങ്ങുകയാണ്.
രണ്ട് ദിവസം മുമ്പാണ് മന്ത്രി ഇ.ചന്ദ്രശേഖരനും സ്ഥലം സന്ദര്‍ശിച്ചിരുന്നു. 

കൊപ്പല്‍, കോടി കടപ്പുറം ഭാഗങ്ങളില്‍ നിന്നും വ്യാപകമായ മണല്‍കടത്ത് തടയുന്നതിനു അധികാരികള്‍ കാട്ടുന്ന അലംഭാവം മറ്റൊരു രീതിയില്‍ തീരദേശത്തെ കാര്‍ന്നുതിന്നുകയാണെന്നും ഇത്തരം മാഫിയകളും തീരദേശത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.