Latest News

ലഘുലേഖ വിതരണം ചെയ്തതിന് 39 മുജാഹിദ് പ്രവര്‍ത്തകർ അറസ്റ്റിൽ

ആലുവ: വീടുകളില്‍ ലഘുലേഖ വിതരണം ചെയ്തതിന് വടക്കേക്കരയില്‍ കസ്റ്റഡിയിലെടുത്ത 39 മുജാഹിദ് പ്രവര്‍ത്തകരുടെ പോലീസ് രേഖപ്പെടുത്തി. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍വളണ്ടിയര്‍മാരാണ് അറസ്റ്റിലായത്‌.[www.malabarflash.com]

‘ഒരേ ഒരിന്ത്യ ഒരൊറ്റ ജനത’ എന്ന ക്യാംപയിന്റെ ഭാഗമായുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുകയായിരുന്ന പ്രവര്‍ത്തകരെ പ്രദേശത്തെ ആര്‍എസ്എസുകാര്‍ തടഞ്ഞ് മര്‍ദ്ദിക്കുകയും മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖയാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് പോലിസില്‍ പരാതിപ്പെടുകയുമായിരുന്നു. 

ഇതേത്തുടര്‍ന്ന് പറവൂര്‍ വടക്കേക്കരയില്‍ നിന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മതവിദ്വേഷം പ്രചരിപ്പിച്ചെന്നാണ് ഇവര്‍ക്കെതിരായ കേസ്.

കസ്റ്റഡിയിലെടുത്തവര്‍ക്ക് മര്‍ദനമേറ്റതായി ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ഇവരെ മര്‍ദിച്ചതിന്റെ പേരില്‍ എതാനും പേര്‍ക്കെതിരെ കേസെടുക്കുമെന്നും പോലിസ് പറഞ്ഞു.

‘ഐ എസ് മതവിരുദ്ധം, മാനവവിരുദ്ധം’, ‘ജീവിതം എന്തിനുവേണ്ടി എന്നീ ലഘുലേഖകളാണ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.