Latest News

സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ പ്രവര്‍ത്തനം മാതൃകാപരം: മുനവ്വറലി തങ്ങള്‍

കാസര്‍കോട്: ജാതിമത രാഷ്ട്രീയത്തിന് അതീതമായി മാനവികത ഉയര്‍ത്തിപിടിച്ചു കൊണ്ടുള്ള നന്മ നിറഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ പ്രവര്‍ത്തനം പ്രശംസനീയവും മാതൃകാപരവുമാണെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.[www.malabarflash.com]

ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന മുദ്രവാക്യമുയര്‍ത്തി യൂത്ത് ലീഗ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി നടന്ന യാത്രയില്‍ ജില്ലയിലെ വിവിധ മതനേതാക്കളും സാംസ്‌ക്കാരിക നായകരുമായി കൂടികാഴ്ച നടത്തിയതിന്റെ ഭാഗമായി സായിറാം ഗോപാലകൃഷ്ണ ഭട്ടിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്ന് ബേള കിളിങ്കാറിലെ വസതിയില്‍ എത്തിയതായിരുന്നു തങ്ങള്‍.
അശ­ര­ണര്‍ക്കു­മു­ന്നില്‍ അനു­ക­മ്പ­യുടെ കൈതാ­ങ്ങായി മാറിയ
പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും,മനുഷ്യ സ്നേഹിയും,
സാമൂഹ്യ മേഖലകളിലെ നിറസാന്നിധ്യവുമായ ശ്രീ സായിറാം ഗോപാല കൃഷ്ണ ഭട്ടിന് ദുബൈ കെ .എം .സി സി .കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ സ്‌നോഹാദരവ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. 

ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ഭക്ഷണത്തിന്റെയുമൊക്കെ പേരില്‍ പച്ച മനുഷ്യരെ കൊന്നുതള്ളുകയും, ഭാരത സാംസ്‌ക്കാരത്തിന്റെ മഹിതമായ പൈതൃകത്തെ തച്ചുടക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് ഭരണകൂടങ്ങള്‍ തന്നെ ഒത്താശ ചെയ്ത് കൊടുക്കുകയും ചെയ്യുന്ന കലുഷിതമായ വര്‍ത്തമാന കാലത്ത് ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യനെ മനുഷ്യനായി കണ്ട് അവരിലെ കാരുണ്യമര്‍ഹിക്കുന്നവരിലേക്ക് കാരുണ്യ വര്‍ഷം ചൊരിയുന്ന മനുഷ്യത്വത്തിന്റെ ആള്‍രൂപമാണ് സായിറാം ഭട്ട് എന്നും പത്മശ്രീ എന്ന ബഹുമതി നല്‍കി അദ്ദേഹത്തെ രാജ്യം ആദരിക്കണമെന്നും ദുബൈ കെ. എം. സി സി .കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി ജനറല്‍ സെക്രട്ടറി പി. ഡി .നൂറുദ്ദീന്‍ ട്രഷര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു
സി.ടി അഹമ്മദലി, എം.സി ഖമറുദ്ദീന്‍, എ. അബ്ദുല്‍ റഹിമാന്‍, ടി.ഇ അബ്ദുള്ള, കെ.ഇ.എ ബക്കര്‍, എ.ജി.സി ബഷീര്‍, കൃഷ്ണ ഭട്ട് , എ. എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള , മാഹിന്‍ കേളോട്ട് ,ഹാഷിം കടവത്ത്, ടി .എം ഇഖ്ബാല്‍, അബ്ബാസ് ബീഗം, സി. ബി അബ്ദുല്ല ഹാജി,
അഷ്റഫ് എടനീര്‍, ടി.ഡി കബീര്‍, എ.കെ.എം അഷ്റഫ്,  യൂസഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍, ഹാഷിം ബംബ്രാണി, നൗഷാദ് കൊത്തിക്കാല്‍, സഹീര്‍ ആസിഫ്  എ .പി ഉമര്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, മഹമൂദ് കുളങ്കര ,സലാം കന്യപ്പാടി, എ .കെ കരീം,  ബദറുദ്ദീന്‍ താഷിം, അന്‍വര്‍ ഓസോണ്‍, അബ്ദുല്ല ചാലക്കര, നവാസ് കുഞ്ചാര്‍, ഹൈദര്‍ കുടുപ്പംകുഴി, ഹഫീസ് ചൂരി, 
റിയാസ് മാന്യ, മൊയ്തീന്‍ കുഞ്ഞി സി എ നഗര്‍ , അന്‍വര്‍ മഞ്ഞമ്പാറ, ഉബൈദ് ചെറൂണി, ഹൈദര്‍ പാടലട്ക്ക, അഫ്താബ് അഹമ്മദ് സംബന്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.